ഡല്‍ഹി: ഇന്ത്യയുടെ അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹം റിസാറ്റ്-2ബി.ആര് 1 ഭ്രമണപഥത്തില്‍. ആന്ധ്രപ്രദേശിലെ ശ്രീഹരികോട്ടയില്‍ നിന്നായിരുന്നു വിക്ഷേപണം. പി.എസ്.എല്‍.വി സി-48 സാറ്റ്ലൈറ്റാണ് ഉപഗ്രഹവും കൊണ്ട് കുതിച്ചത്. ഒമ്പത് വിദേശ ഉപഗ്രഹങ്ങളും ഇതിനൊപ്പം ഐ.എസ്.ആര്.ഒ വിക്ഷേപിച്ചിട്ടുണ്ട്.
576 കിലോ ഗ്രാമാണ് റിസാറ്റ്-2 ബി.ആര് 1ന്റെ ഭാരം. സൈനികാവശ്യത്തിനാണ് പ്രധാനമായും റിസാറ്റ്-2 ബി.ആര് 1 ഉപയോഗിക്കുന്നത്. ഇതിനൊപ്പം കാര്‍ഷികാവശ്യങ്ങള്‍ക്കായും ദുരന്തനിവാരണത്തിനായും വനനിരീക്ഷണത്തിനും പ്രയോജനപ്പെടുത്തും.
ഉച്ചക്ക് 3.25 ഓടെയാണ് ഉപഗ്രഹത്തെയും വഹിച്ച് പി.എസ്.എല്‍.വി റോക്കറ്റ് കുതിച്ചത്. 16 മിനിട്ട് കൊണ്ട് ഭ്രമണപഥത്തില്‍ പി.എസ്.എല്‍.വി ഉപഗ്രഹത്തെ എത്തിച്ചു. അഞ്ച് വര്‍ഷമായിരിക്കും ഉപഗ്രഹത്തിന്റെ കാലാവധി.
Discussion about this post