കല്‍പ്പറ്റ: വയനാട്ടിലെ കിന്‍ഫ്രയുടെ വ്യവസായപാര്‍ക്കിലെ സ്പോഞ്ച് നിര്‍മാണ യൂണിറ്റില്‍ വന്‍തീപ്പിടിത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്. ‘വെര്‍ഗോ എക്സ്പോര്‍ട്സ്’ എന്ന സ്പോഞ്ച് നിര്‍മാണ യൂണിറ്റിലാണ് തീപ്പിടിത്തമുണ്ടായത്. രാത്രി 8.45 ഓടെയായിരുന്നു സംഭവം.
സ്പോഞ്ച് കയറ്റിക്കൊണ്ടിരുന്ന രണ്ട് ലോറികള്‍ പൂര്‍ണമായും കത്തിനശിച്ചു. തീപടരുന്നത് കണ്ട് കണ്ട് സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികള്‍ ഓടി മാറിയതിനാല്‍ ആളപായമുണ്ടായില്ല.
8 കോടിയുടെ നാശനഷ്ടം കണക്കാക്കുന്നു.
Discussion about this post