പൗരത്വ നിയമഭേദഗതി കേരളത്തില്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിനെതിരെ രൂക്ഷ വിമര്‍ശനം. ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കി, രാഷ്ട്രപതി ഒപ്പുവെച്ച നിയമങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് എങ്ങനെ പറയാനുവുമെന്നാണ് ഉയരുന്ന ചോദ്യം.
പാര്‍ലമെന്റ് പാസാക്കുന്ന കേരളത്തിനും പൂര്‍ണമായും ബാധകമാണ്. അതിവിടെ പറ്റില്ല എന്നു പറയാന്‍ കേരളം ഒരുത്തന്റെയും സ്വകാര്യ തറാവാട്ടുസ്വത്തല്ലെന്ന് മാധ്യമപ്രവര്ത്തകന് റെജികുമാര്‍ ചൂണ്ടിക്കാട്ടുന്നു.
ഇത് അംഗീകരിക്കാന്‍ സൗകര്യമില്ലാത്തവരൊക്കെ പാര്‍ലമെന്റില്‍ നിന്ന് രാജിവച്ച് ഇറങ്ങിപ്പോരണം. ഇനി മേലില്‍ ഈ പാര്‍ലമെന്റിലേക്ക് മത്സരിക്കില്ലെന്നു പ്രഖ്യാപിക്കണം. കേരളത്തില്‍ നിന്നു ഡല്‍ഹിക്ക് വിമാനം അയക്കില്ല എന്ന് തീരുമാനിക്കണം. കേരളത്തെ പ്രത്യേക രാജ്യമാക്കാന്‍ നോക്കണമെന്നും റെജികുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു
കുറിപ്പിന്റെ പൂര്‍ണരൂപം
സിപിഎമ്മിന്റെ അംഗങ്ങളടക്കം ഇരിക്കുന്ന ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങളൊക്കെ കേരളത്തിനും പൂര്‍ണമായും ബാധകമാണ്.
അതിവിടെ പറ്റില്ല എന്നു പറയാന്‍ കേരളം ഒരുത്തന്റെയും സ്വകാര്യ തറാവാട്ടുസ്വത്തല്ല.പാസാക്കുന്ന നിയമങ്ങളും പാസാക്കാനിരിക്കുന്ന നിയമങ്ങളുമൊക്കെ അംഗീകരിക്കാന്‍ സൗകര്യമില്ലാത്തവരൊക്കെ പാര്‍ലമെന്റില്‍ നിന്ന് രാജിവച്ച് ഇറങ്ങിപ്പോരണം.
ഇനി മേലില്‍ ഈ പാര്‍ലമെന്റിലേക്ക് മത്സരിക്കില്ലെന്നു പ്രഖ്യാപിക്കണം.
കേരളത്തില്‍ നിന്നു ഡല്‍ഹിക്ക് വിമാനം അയക്കില്ല എന്ന് തീരുമാനിക്കണം.
കേരളത്തെ പ്രത്യേക രാജ്യമാക്കാന്‍ നോക്കണം.
https://www.facebook.com/vrejikumar/posts/2632375350180115
Discussion about this post