തിരുവനന്തപുരം: സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന പത്ത് ബാറുകള്‍ ഇന്ന് തുറക്കും. ഒന്‍പത് ത്രീ സ്റ്റാര്‍ ബാറും ഒരു ഫോര്‍ സ്റ്റാര്‍ ബാറുമാണ് തുറക്കുന്നത്.സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇവ തുറക്കുന്നതിനായി സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ബാറുകള്‍ക്കു പ്രവര്‍ത്തനാനുമതി നല്കാന് എക്സൈസ് കമ്മിഷണര്‍ അനില്‍ സേവ്യര്‍ നിര്‍ദേശം നല്കി. ഉത്തരവു ഇന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍മാര്‍ മുഖേന ബാറുടമകള്‍ക്കു കൈമാറും.
ശുചിത്വമില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് 418 ബാറുകള്‍ പൂട്ടിയത്.ഇതില്‍പെടുന്നതാണ് ഇപ്പോല്‍ തുറക്കുന്ന പത്തു ബാറുകളും. തങ്ങള്‍ക്കു നേരത്തെ ബാര്‍ ലൈസന്‍സ് ഉണ്ടെന്നും ശുചിത്വമില്ലായ്മ കണ്ടെത്തിയെന്ന സര്‍ക്കാര്‍ വാദത്തിനെതിരെ ബാറുടമകള്‍ ഹൈക്കോടതിയില്‍ വാദിച്ചാണ് അനുകൂല വിധി സമ്പാദിച്ചത്. ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളി. തുടര്‍ന്നു ബാറുകള്‍ തുറക്കാന്‍ സുപ്രീം കോടതി നിര്‍ദേശിക്കുകയായിരുന്നു.
Discussion about this post