സന്ദീപ് ജി വാര്യര്‍-In Facebook
പൗരത്വബില്‍ കേരളത്തില്‍ നടപ്പാക്കുകയില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് പ്രസ്താവിച്ചിരിക്കുന്നത്. പൗരത്വ നിയമഭേദഗതി ബില്‍ എന്താണെന്ന് മനസ്സിലാക്കാത്തത് കൊണ്ടാണോ മുഖ്യമന്ത്രി ഇത്തരമൊരു വിഡ്ഢി പ്രസ്താവന നടത്തിയിരിക്കുന്നത്?
ഈ നിയമം കേരളം നടപ്പാക്കേണ്ട കാര്യം എന്താണുള്ളത്? 2014 ഡിസംബര്‍ 31 വരെ രാജ്യത്ത് പ്രവേശിച്ച ബംഗ്ലാദേശ്, പാക്കിസ്ഥാന് , അഫ്ഗാനിസ്ഥാന് എന്നീ അയല്‍ രാജ്യങ്ങളിലെ മതപരമായ വിവേചനം അനുഭവിക്കുന്ന ഹിന്ദു ,സിഖ്, ക്രൈസ്തവ, ജൈന്‍ , പാഴ്സി വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പാസ്പോര്‍ട്ടും വോട്ടവകാശവും നല്കുന്ന നിയമഭേദഗതി ആണിത്.
ഇവര്‍ക്ക് പൗരത്വം അനുവദിക്കേണ്ട നടപടിയില്‍ കേരള സര്‍ക്കാറിന് എന്ത് റോള്‍ ആണുള്ളത്? ഇത്തരത്തില്‍ രാജ്യത്തിലേക്ക് കടന്നുവന്ന ഒരാള്‍പോലും കേരളത്തില്‍ താമസിക്കുന്നില്ലല്ലോ? പാസ്പോര്‍ട്ട് അനുവദിക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍ അല്ലേ? പാസ്പോര്‍ട്ട് ഓഫീസിന് പുറത്ത് ഫോട്ടോസ്റ്റാറ്റ് കട നടത്തുന്നവനല്ല പാസ്പോര്‍ട്ട് ഇഷ്യു ചെയ്യുന്നത്. അകത്തിരിക്കുന്ന പാസ്പോര്‍ട്ട് ഓഫീസര്‍ ആണ്.
അപ്പോള്‍ പിന്നെ ആരുടെ കയ്യടി കിട്ടാന്‍ വേണ്ടിയാണ് പിണറായി വിജയന് മണ്ടത്തരം പത്രസമ്മേളനത്തില്‍ പറഞ്ഞത്?
രാജ്യത്തെ പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമം കേരളത്തില്‍ നടപ്പാക്കുകയില്ല എന്ന് ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മുഖ്യമന്ത്രിക്ക് പറയാനാവില്ല എന്നത് വേറെ കാര്യം. ഇന്ത്യന്‍ ഭരണഘടനയോട് സിപിഎമ്മുകാര്‍ക്ക് കൂറോ വിധേയത്വമോ ഇല്ല എന്നതുറപ്പാണ്. എന്നാല്‍ മിനിമം സ്വന്തം പാര്‍ട്ടി ഭരണഘടനയോടെങ്കിലും വിധേയത്വം വേണ്ടേ?
2012 ല്‍ കോഴിക്കോട് ചേര്‍ന്ന ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് അവതരിപ്പിച്ച പ്രമേയത്തില്‍ പൗരത്വ നിയമം ഭേദഗതി ചെയ്ത് ബംഗ്ലാദേശില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗ്ലാദേശ് ന്യൂനപക്ഷത്തില്‍ എന്തായാലും മുസ്ലിങ്ങള്‍ ഉള്‍പ്പെടില്ലല്ലോ. അന്നത്തെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രധാനമന്ത്രി മന്മോഹന് സിംഗിന് അയച്ച കത്തിലും ഇതേ കാര്യം പറയുന്നു. മാത്രമല്ല സാമ്പത്തിക ലക്ഷ്യത്തോടെ നുഴഞ്ഞുകയറിയവരും അഭയാര്‍ത്ഥികളും രണ്ടാണെന്ന ഇന്നത്തെ ബിജെപി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തന്നെയാണ് പ്രകാശ് കാരാട്ട് അക്കാലത്തുതന്നെ വ്യക്തമാക്കിയിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രസ്താവന അദ്ദേഹം കാര്യങ്ങള്‍ വ്യക്തമായി ഗ്രഹിക്കാത്തതുകൊണ്ടായിരിക്കണം. ഇത്രയും കാശ് ചെലവാക്കുന്ന സ്ഥിതിക്ക് നിലവിലെ മണ്ടന്മാരെ മാറ്റി ആ പ്രശാന്ത് കിഷോറിനേയോ മറ്റോ വിളിച്ച് ഉപദേശകനാക്കാന്‍ നോക്ക്. ചിലപ്പോള്‍ നന്നായേക്കും.
https://www.facebook.com/Sandeepvarierbjp/posts/3327771487264594
Discussion about this post