ബിനോയ് അശോകന്-IN FACEBOOK
I.മുത്തലാക്ക് നിരോധന ബില്ലില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കുമ്പോള്‍ തമിഴ്നാട്ടില്‍ നിന്നുള്ള ഇടത് എംപി ഒരു മാരക ചോദ്യം ഉന്നയിച്ചിരുന്നു. എന്ത് കൊണ്ട് മുത്തലാക്ക് ബില്ലില്‍ മുസ്ലിമുകളെ കുറിച്ച് മാത്രം പരാമര്‍ശിക്കുന്നു, എന്ത് കൊണ്ട് മറ്റ് മതസ്ഥര്‍ അതിന്റെ പരിധിയില്‍ വരുന്നില്ല, ബിജെപിയുടെ മുസ്ലിം വിരുദ്ധതയാണ് ഇത് കാണിക്കുന്നത്. ആ ചോദ്യത്തിന് മുന്നില്‍, ബില്ലവതരിപ്പിച്ച അമിത് ഷായുടെ ബാല്യവും കൗമാരവുമൊക്കെ അന്ന് പകച്ചിപോയിട്ടുണ്ടാവണം.
ഇന്ന് സിറ്റിസണ്‍ഷിപ്പ് അമെന്റ്മെന്റ് ബില്‍ ചര്‍ച്ചയാവുമ്പോള്‍ അന്നത്തെ ആ ഇടത് എംപിയുടെ ആ വിഡ്ഢിചോദ്യത്തിന് സമാനമായ രീതിയിലാണ് രാജ്യത്തെ ഒരു വിഭാഗം മീഡിയയും രാഷ്ട്രീയ കക്ഷികളും ആ ചര്‍ച്ചയെ വഴി തിരിച്ച് വിടാന്‍ ശ്രമിക്കുന്നത്.
1. അവര്‍ പറഞ്ഞു പരത്താന്‍ ശ്രമിക്കുന്ന പോലെ ഈ ബില്ല്, ഇന്ത്യയിലെ ഞാനും നിങ്ങളുമടക്കമുള്ള ഇപ്പോഴുള്ള നിലവിലെ ഇന്ത്യന്‍ പൗരന്മാരെ സംബന്ധിച്ച, നിലവിലെ ഇന്ത്യന്‍ പൗരന്മാര്ക്ക് ബാധകമായ ഒരു നിയമമല്ല. ഇത് മുസ്ലിങ്ങള്‍ അടക്കമുള്ള ‘ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളെ’കുറിച്ചുള്ളതല്ല എന്ന് ഒന്ന് കൂടി എടുത്ത് പറയട്ടെ. ഈ ബില്ല് പാസായാല്‍ ഇന്ത്യയിലെ മുസ്ലിങ്ങള്‍ പൗരത്വം തെളിയിക്കാന്‍ നിര്‍ബന്ധിതരാകും എന്നത് പച്ചകള്ളമാണ്, ശുദ്ധ അസംബന്ധമാണ്.
അപ്പോള്‍ പിന്നെ ഇത് ആര്‍ക്കാണ് ബാധകം:
2. അഫ്ഗാനിസ്ഥാന്, പാക്കിസ്ഥാന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് അഭയാര്‍ഥികളായി വരുന്നവര്‍ക്ക് മാത്രം ബാധകമാണ് ഈ ബില്ല്. അത്തരം അഭയാര്‍ത്ഥികളില്‍ ആ മൂന്ന് രാജ്യങ്ങളിലെ മത ന്യൂനപക്ഷങ്ങളില്‍ പെടുന്നവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കാന്‍ ഇളവുകള്‍ അനുവദിക്കുന്നു എന്നത് മാത്രമാണ് ഈ ബില്ല് ചെയ്യുന്നത്. As simple as that.
ഈ ബില്ലില്‍ എതിര്‍പ്പുള്ളവരും അനുകൂലിക്കുന്നവരും ഉണ്ടാകാം. അത് പ്രകടിപ്പിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ട്.
പക്ഷെ എതിര്‍ക്കുന്നവര്‍ മുകളില്‍ കൊടുത്ത ക്രിസ്റ്റല്‍ ക്ലിയര്‍ ആയിട്ടുള്ള വസ്തുതകളെ മറച്ച് പിടിച്ച്, അല്ലെങ്കില്‍ വളച്ചൊടിച്ച് രാജ്യത്തെ മുസ്ലിം ജനവിഭാഗത്തിനിടയില്‍ ഭീതി ജനിപ്പിക്കാനാണ് ശ്രമിക്കുന്നത്, അത് ശരിയായ നടപടിയല്ല.
ഈ യഥാര്‍ത്ഥ വസ്തുത പറഞ്ഞുകൊണ്ട് തന്നെ അതിന്റെ മുകളില്‍ നിങ്ങള്‍ക്ക് ഇതിനെ ചോദ്യം ചെയ്യാം. ഉദാഹരണത്തിന് എന്ത് കൊണ്ട് ആ മൂന്ന് രാജ്യങ്ങളിലെ എല്ലാ അഭയാര്‍ത്ഥികള്‍ക്കും തുല്യ പരിഗണന കൊടുക്കുന്നില്ല, അല്ലെങ്കില്‍ എന്ത് കൊണ്ട് ആ മൂന്ന് രാജ്യങ്ങള്‍ മാത്രം അതിര്‍ത്തി പങ്കിടുന്ന മറ്റ് രാജ്യങ്ങളുമുണ്ടല്ലോ etc.etc.
പക്ഷെ നിങ്ങളുടെ ആ ചോദ്യങ്ങള്‍ക്ക് ബലമില്ല എന്ന് നിങ്ങള്‍ക്ക് ഉറപ്പുള്ളത് കൊണ്ടാണ് മുകളിലെ ഒന്നാമത്തെ പോയിന്റില്‍ പറഞ്ഞ നുണകളുടെ പിന്‍ബലത്തില്‍ മാത്രം ഈ ചോദ്യങ്ങള്‍ നിങ്ങള്‍ ചോദിക്കുന്നത്.
അപ്പോള്‍ നാട്ട്കാരെ നുണകള്‍ പറഞ്ഞ് തമ്മില്‍ തല്ലിക്കാതെ സത്യസന്ധതയോടെ ഈ ബില്ലിനെ ചോദ്യം ചെയ്യൂ എന്ന് പറഞ്ഞ് കൊണ്ട് പോസ്റ്റിന്റെ ഒന്നാം ഭാഗം അവസാനിപ്പിക്കുന്നു.
സമയമുള്ളവര്‍ക്ക് ഈ ബില്ലുമായി ബന്ധപ്പെട്ട് പൊതുവെ ഉയര്‍ന്ന് വന്ന് കാണുന്ന ചില ചോദ്യങ്ങള്‍ക്ക് ഇന്നലെ അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞതടക്കമുള്ള, ഉത്തരങ്ങള്‍ താഴെ രണ്ടാം ഭാഗത്തില്‍ വായിക്കാം.
II.
Q1 : എന്ത് കൊണ്ട് ആ മൂന്ന് രാജ്യങ്ങളിലെ എല്ലാ അഭയാര്‍ത്ഥികള്‍ക്കും തുല്യ പരിഗണന കൊടുക്കുന്നില്ല. എന്ത്കൊണ്ട് പ്രത്യേക പരിഗണന പ്രഖ്യാപിച്ചതില്‍ മുസ്ലിമുകള് മാത്രം ഒഴിവായി.
Ans: ആ മൂന്ന് രാജ്യങ്ങളില്‍ മതപരമായ പീഡനം അനുഭവിക്കുന്ന അവിടുത്തെ മത ന്യൂനപക്ഷങ്ങള്‍ക്ക് ആണ് ആനുകൂല്യം കൊടുക്കാന്‍ തീരുമാനിക്കുന്നത്. ഇസ്ലാം മതം ദേശീയ മതമായ ആ മൂന്ന് ഇസ്ലാമിക രാജ്യങ്ങളിലെ ഭൂരിപക്ഷമായ മുസ്ലിമുകള്ക്ക് സ്വാഭാവികമായും ആ ആനുകൂല്യം കിട്ടുന്നില്ല.
Q2: എന്നൊക്കെ പറഞ്ഞാലും ആത്യന്തികമായി മുസ്ലിമുകള് മാത്രം ഒഴിവാക്കപ്പെടുമ്പോള്‍ അത് ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യത അവകാശം ലംഘിക്കുകയല്ലേ.
Ans: ഇന്ത്യന്‍ ഭരണഘടന തുല്യത വാഗ്ദാനം ചെയ്യുന്നത് ഇന്ത്യന്‍ പൗരന്മാര്ക്കാണ്. ഇവിടെ നമ്മള് പ്രതിപാദിക്കുന്നത് അഫ്ഗാനിലെയും പാകിസ്താനിലെയും ബംഗ്ലാദേശിലെയും പൗരന്മാരെ കുറിച്ചാണ്. അത്കൊണ്ട് ഇന്ത്യന്‍ ഭരണഘടനയുടെ തുല്യതയുമായി ബന്ധപ്പെട്ട ഒരു വകുപ്പും ഇവിടെ ലംഘിക്കപെടുന്നില്ല.
Q3 : എന്ത് കൊണ്ട് ആ മൂന്ന് രാജ്യങ്ങളിലെ മാത്രം, അതിര്‍ത്തി പങ്കിടുന്ന മറ്റ് രാജ്യങ്ങളുമുണ്ടല്ലോ, എന്ത് കൊണ്ട് ശ്രീലങ്കയും, മ്യാന്മാറും ഒന്നുമില്ല.
Ans: ഇതിന് അമിത് ഷാ ഇന്നലെ പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ കൃത്യമായ മറുപടി പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ സര്‍ക്കാര്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതില്‍ കാലാകാലങ്ങളായി കൈകൊണ്ടുവരുന്ന സമീപനം അതാത് സമയത്തെ ‘ഇഷ്യൂ ബേസ്ഡ്’ ആയിട്ടാണ്. ഉദാഹരണത്തിന് ഇന്ത്യ ഇതിന് മുന്‍പ് ഉഗാണ്ടയിലെ ഇന്ത്യന്‍ വംശജര്‍ക്ക് അവിടെ വംശീയ ഭീഷണി നേരിട്ടപ്പോള്‍ അവിടുന്ന് മാത്രമുള്ള റെഫ്യൂജീസിനെ സ്വീകരിക്കാന്‍ നിയമ നിര്‍മ്മാണം നടത്തി അപ്പോള്‍ ആരും ചോദിച്ചില്ല എന്ത് കൊണ്ട് ഉഗാണ്ടയിലെ മാത്രമെന്ന്. അത് പോലെ അതാത് സമയത്തെ സാഹചര്യം അനുസരിച്ച് ടിബറ്റില്‍ നിന്നും , ശ്രീലങ്കയില്‍ നിന്നും ഒക്കെ അഭയാര്‍ത്ഥികളെ നമ്മള് സ്വീകരിച്ചിട്ടുണ്ട്. അന്നൊന്നും എന്ത് കൊണ്ട് ടിബറ്റും ശ്രീലങ്കയും മാത്രം എന്ന് ചോദിക്കേണ്ട കാര്യമില്ലായിരുന്നു. സമാനമാണ് ഇപ്പോഴത്തെ സാഹചര്യവും. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ഇസ്ലാമിക രാജ്യങ്ങളിലെ religiously persecution നേരിടുന്ന religious minorities ന് കൊടുക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ ശ്രീലങ്കയിലെയും നേപ്പാളിലെയും ന്യൂനപക്ഷങ്ങളെ കൂടി ഉള്‍പ്പെടുത്തണമെന്നു നിര്ബന്ധമുള്ളര് അതിന് വേണ്ട മറ്റൊരു ബില്ലിന് ശ്രമിക്കുകയാണ് വേണ്ടത്.
Q4: പാകിസ്താനിലും മറ്റും അഹ്മദിയ പോലുള്ള മുസ്ലിമുകളിലെ ന്യൂനപക്ഷങ്ങളും പീഡനം നേരിടുന്നുണ്ടല്ലോ, അവരെ എന്ത് കൊണ്ട് ഉള്‍പ്പെടുത്തുന്നില്ല.
An: അഹമ്മദിയ മാത്രമല്ല, ഷിയാ സുന്നി പോരാട്ടങ്ങളും നടക്കുന്നുണ്ട്. അതൊക്കെ ഇസ്ലാമിക രാജ്യങ്ങളുടെ ആഭ്യന്തരമായ ഇസ്ലാമിക പ്രശ്നങ്ങള്‍ ആണ്. അതില്‍ നമുക്ക് റോളില്ല എന്ന് സര്‍ക്കാരിന് തോന്നിയിട്ടുണ്ടാവും.
Q5: ഇത് ഇന്ന് പ്രശ്നമല്ല എന്ന് ടെക്നിക്കലി വാദിക്കാമെങ്കിലും നാളെ NRC നടപ്പാക്കുമ്പോള്‍ ഇത് ഇന്ത്യയിലെ നിലവിലെ മുസ്ലിമുകള്‍ക്കും പ്രശ്നമാവില്ലേ. NRC കൊണ്ട് വരാനുള്ള അടിത്തറയൊരുക്കലല്ലേ ഇപ്പോഴത്തെ CAB.
An: ഇത് ഇന്നലെ ഒവൈസി ചോദിച്ച ചോദ്യമാണ്. അമിത് ഷാ കൊടുത്ത മറുപടിയിതാണ്, NRC കൊണ്ട് വരാന്‍ അടിത്തറ ഉണ്ടാക്കേണ്ട കാര്യം മോദി സര്‍ക്കാരിനില്ല. സര്‍ക്കാരിന്റെ തുറന്ന നിലപാടാണ് രാജ്യം മുഴുവന്‍ NRC കൊണ്ട് വരുമെന്നത്. അതിന് CAB ആയി ബന്ധമില്ല. അതിന്റെ വ്യവസ്ഥകള്‍ അന്ന് ഇത്പോലെ നമുക്ക് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാം.
Q6: നാളെ NRC വരുമ്പോള്‍ മുസ്ലിമുകള് പൗരത്വം തെളിയിക്കേണ്ടി വരില്ലേ. അപ്പോള്‍ ഈ CAB ലെ വ്യവസ്ഥകള്‍ അവര്‍ക്ക് തിരിച്ചടിയാവില്ലേ.
An: NRC വരുമ്പോള്‍ മുസ്ലിമുകള് മാത്രമല്ല എല്ലാ ഇന്ത്യക്കാരും പൗരത്വം തെളിയിക്കേണ്ടിവരും. അതിന് NRC യിലെ വ്യവസ്ഥകള്‍ ആയിരിക്കും മാനദന്ധം, CAB ലെ ആയിരിക്കില്ല. CABലേത് ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുന്ന സന്ദര്‍ഭത്തില്‍ മാത്രമായിരിക്കും ബാധകം.
Q7: പാക് ഒക്കുപൈഡ് കശ്മീരിലെ ആളുകളുടെ പൗരത്വത്തെ കുറിച്ചോ.
An: പാക് ഒക്കുപൈഡ് കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്. ഇന്ത്യയിലെ പൗരന്മാര് ആണവര്. ഇന്ത്യയിലെ നിലവിലുള്ള പൗരന്മാരെകുറിച്ചുള്ളതല്ല ഈ ബില്ല് എന്ന് വ്യക്തമാക്കിയതാണല്ലോ.
Q8 : അഫ്ഗാന് പാക് ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഒരു മുസ്ലിമിനും അപ്പോള്‍ ഇനിയൊരിക്കലും ഇന്ത്യന്‍ പൗരത്വത്തിന് അപ്ലൈ ചെയ്യാന്‍ പറ്റില്ല എന്ന് വരില്ലേ.
An: ഇല്ല. മറ്റേത് വിദേശ പൗരന്മാര്ക്കും ഇന്ത്യന്‍ പൗരത്വത്തിന് അപ്ലൈ ചെയ്യാന്‍ പറ്റുന്ന പോലെ ഈ മൂന്ന് രാജ്യങ്ങളിലെയും മുസ്ലിമുകള് അടക്കമുള്ള എല്ലാവര്ക്കും ഇനിയും സാധിക്കും. അതായത് ഇന്ത്യയില്‍ മിനിമം 11 വര്‍ഷം താമസിച്ചിട്ടുണ്ടാവണം, അതില്‍ തന്നെ ലാസ്റ്റ് 12 മാസം തുടര്‍ച്ചയായി താമസിച്ചിട്ടുണ്ടാവണം തുടങ്ങിയ വ്യവസ്ഥകള്‍ പാലിച്ച് ലീഗല്‍ മാര്‍ഗ്ഗത്തിലൂടെ അവര്‍ക്ക് ഇനിയും അപ്ലൈ ചെയ്യാം.
അത്യാവശ്യം കോമണ്‍ ചോദ്യങ്ങള്‍ ആയെന്ന് കരുതുന്നു. ഇനിയും ഉണ്ടെങ്കില്‍ കമന്റില്‍ കാണാം.
https://www.facebook.com/photo.php?fbid=10218739789439948&set=a.1137120042287&type=3&theater
Discussion about this post