ഡല്‍ഹി: റേപ്പ് ഇന്‍ ഇന്ത്യ പരമാര്‍ശത്തില്‍ രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന് രംഗത്ത്. സ്ത്രീയുടെ അന്തസിനെ മറന്നു കൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം അത്യന്തം ലജ്ജാകരമാണെന്ന് നിര്‍മ്മലാ സീതാരാമന് കുറ്റപ്പെടുത്തി.
സ്ത്രീകളെ കുറിച്ചും അവരുടെ അന്തസിനെ കുറിച്ചുമാണ് നാം സംസാരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് സ്ത്രീകളുടെ അന്തസ് മറന്നു കൊണ്ട് സംസാരിച്ചത് അപലപനീയമായ കാര്യമാണെന്നും നിര്‍മ്മലാ സീതാരാമന് പറഞ്ഞു.
Discussion about this post