ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പാകിസ്ഥാന്റെ നുഴഞ്ഞു കയറ്റ ശ്രമം സേന പരാജയപ്പെടുത്തി. കശ്മീരിലെ മംഗുചക് മേഖലയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാകിസ്ഥാന് പൗരനെ അതിര്‍ത്തി സുരക്ഷാ സേന വധിച്ചു.
സാംബ സെക്ടറിലെ മാംഗുചക് ബോര്‍ഡര്‍ ഔട്ട്പോസ്റ്റിലൂടെ വ്യാഴാഴ്ച രാത്രിയാണ് പാകിസ്ഥാന് പൗരന് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ചത്. എന്നാല്‍ സേന വധിച്ചയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എത്ര പേര് നുഴഞ്ഞു കയറാന്‍ ശ്രമിച്ചു എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.
Discussion about this post