ജയ്പൂര്‍: അന്‍പത് പൈസ കുടിശിക വരുത്തിയതിന് ബാങ്ക് അധികൃതര്‍ വീട്ടില്‍ നോട്ടീസ് പതിപ്പിച്ചു. രാജസ്ഥാനിലെ ജുന്‍ജുനുവിലാണ് സംഭവം. ജിതേന്ദ്ര സിംഗ് എന്നയാളിന്റെ വീട്ടിലാണ് ബാങ്ക് അധികൃതര്‍ നോട്ടീസ് പതിപ്പിച്ചത്. രാത്രിയിലാണ് അധികൃതരെത്തി നോട്ടീസ് വീട്ടില്‍ പതിപ്പിച്ചതെന്ന് ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.
ജിതേന്ദ്ര ഒരു പൊതുമേഖലാ ബാങ്കില്‍ നിന്നു തുക വായ്പയെടുത്തിരുന്നു. ഇത് അടച്ചുതീര്‍ത്തെങ്കിലും 50 പൈസ ബാക്കിനിന്നു. കുടിശിക തിരിച്ചടയ്ക്കാനായി ജിതേന്ദ്ര സിംഗിന്റെ പിതാവ് ബാങ്കിലെത്തിയപ്പോള്‍ അടയ്ക്കാന്‍ സമ്മതിക്കാതെ തിരിച്ചയച്ചു. 50 പൈസ ഇപ്പോള്‍ സാധുവല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ബാങ്ക് അധികൃതരുടെ നടപടി.
നട്ടെല്ലിന് അസുഖബാധിതനാല് ജിതേന്ദ്ര സിംഗിന് അടുത്തിടെ ഖേത്രിയില്‍ ബാങ്ക് നടത്തിയ അദാലത്തില്‍ പങ്കെടുത്ത് 50 പൈസ കുടിശിക അടയ്ക്കാന്‍ സാധിച്ചില്ല. തുടര്‍ന്നു ജിതേന്ദ്രയുടെ പിതാവ് പണം ഒടുക്കാനായി എത്തിയെങ്കിലും കടക്കാരന് നേരിട്ട് എത്തണമെന്ന് ആവശ്യപ്പെട്ടു ബാങ്ക് അധികൃതര്‍ തിരിച്ചയച്ചു. ഇതിനു പിന്നാലെ കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് അര്‍ധരാത്രിയില്‍ നോട്ടീസ് പതിപ്പിക്കുകയായിരുന്നു. ബാങ്കിനെതിരേ പരാതി നല്കാന് ഒരുങ്ങുകയാണ് ജിതേന്ദ്ര.
Discussion about this post