ഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി ദക്ഷണി കൊറിയയില്‍. രാഹുല്‍ ഗാന്ധി ദക്ഷിണ കൊറിയയില്‍ ഔദ്യോഗിക സന്ദര്ശനത്തിലാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്.
തിങ്കളാഴ്ചയാണ് രാഹുല്‍ ദക്ഷിണകൊറിയയിലേക്ക് പോയത്. അദ്ദേഹം എന്ന് തിരിച്ചെത്തുമെന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് വ്യക്തതയില്ല. രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യത്തില്‍ പ്രിയങ്കാ ഗാന്ധിയാണ് പൗരത്വ ഭേദഗതി നിയമത്തില്‍ കോണ്‍ഗ്രസ് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം ചോദ്യം ചെയ്ത് സോഷ്യല്‍മീഡിയയില്‍ നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്.
രാജ്യത്ത് നിര്‍ണായകമായ സംഭവ വികാസങ്ങള്‍ നടക്കുമ്പോള്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോയതിലെ അനൗചിത്യം ചര്‍ച്ചയാകുകയാണ്. രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം ശ്രദ്ധേയമാകുന്നു എന്നാണ് സോഷ്യല്‍മീഡിയയിലെ പ്രതികരണം. അതേസമയം, രാഹുല്‍ ഗാന്ധി എവിടെയാണെന്ന് ചോദ്യത്തിന് അദ്ദേഹത്തിന്റെ ഓഫിസ് കൃത്യമായ ഉത്തരം നല്‍കിയില്ലെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Discussion about this post