കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രതി ദിലീപിന് വ്യാഴാഴ്ച ദൃശ്യങ്ങള്‍ പരിശോധിക്കാമെന്ന് കോടതി. കേസിലെ മുഖ്യ തെളിവായ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്ന ദിലീപിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.
ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള സാങ്കേതിക വിദഗ്ധന്റെ പേരു വിവരങ്ങള്‍ ദിലീപിന്റെ അഭിഭാഷകന് കഴിഞ്ഞ ദിവസം കോടതിയില്‍ നല്‍കിയിരുന്നു. ദൃശ്യങ്ങളുടെ വിശ്വാസ്യത പരിശോധിക്കാന്‍ തനിക്കു പ്രത്യേക സമയം അനുവദിക്കണമെന്ന് കാട്ടിയാണ് ദിലീപ് അപേക്ഷ നല്‍കിയിരുന്നത്.
Discussion about this post