മുംബൈ: ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെ പോലീസ് നടപടിയെ ജാലിയന്‍വാലാ ബാഗുമായി ഉപമിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് എതിരെ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്. രാജ്യത്തിനായി രക്തസാക്ഷികളായവരെ അപമാനിക്കലാണ് താക്കറെയുടെ പ്രസ്താവനയെന്ന് ഫഡ്നാവിസ് വ്യക്തമാക്കി.
‘രാജ്യത്തിനായി ജീവന് ത്യജിച്ചവരെ അപമാനിക്കുകയാണ് ജാമിയ സംഭവത്തെ ജാലിയന്‍വാലാ ബാഗുമായി ഉപമിച്ച ഉദ്ധവ് താക്കറെയുടെ പ്രസ്താവന. ഉദ്ധവ് താക്കറെ രാജ്യത്തെ ജനങ്ങളോടും, മഹാരാഷ്ട്രക്കാരോടും മറുപടി പറയണം. ജാമിയയില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങളെ അദ്ദേഹം പിന്തുണയ്ക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം’, അദ്ദേഹം കൂട്ടിച്ചേർത്തു.
ജാമിയ മിലിയ ഇസ്ലാമിയ ക്യാംപസിലെ പോലീസ് നടപടിയെ ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയുമായാണ് ഉദ്ധവ് താക്കറെ ഉപമിച്ചത്. യുവാക്കളുടെ ശക്തി ബോംബ് പോലെയാണെന്നും അതിന് തീകൊളുത്തരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
Discussion about this post