തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ മഴവില്‍ പ്രതിരോധവുമായി രംഗത്തെത്തിയ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ കമല്‍ സി നജ്മല്‍ അറസ്റ്റിൽ. സെക്രട്ടേറിയറ്റിന് മുന്നിലായിരുന്നു ഒറ്റയാള്‍ പ്രതിഷേധം. തൂക്കിലേറ്റപ്പെട്ട അവസ്ഥയില്‍ തൂങ്ങിക്കിടന്ന് പ്രതിഷേധിച്ച കമല്‍ സി നജ്മലിനേയും മകളെയും ഉച്ചയോടെ കന്റോണ്‍മെന്റ് പോലിസ് ആണ് അറസ്റ്റ് ചെയ്തുനീക്കിയത്.
രാവിലെ ഏഴരയോടെയായിരുന്നു പ്രതിഷേധം ആരംഭിച്ചത്. പൗരത്വത്തിന്റ പേരില്‍ കുരിശില്‍ തൂക്കിലേറ്റപ്പെട്ട അവസ്ഥയില്‍ തൂങ്ങിക്കിടന്നായിരുന്നു കമല്‍ സി നജ്മല്‍ പ്രതിഷേധിച്ചത്.
Discussion about this post