വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ മികച്ച നിലയില്‍.കെ എല്‍ രാഹുല്‍ 102 പന്തിലും രോഹിത് ശര്‍മ്മ 107 പന്തിലും 100 തികച്ചു. ഹിറ്റ്മാന്റെ 28-ാംമത്തെയും രാഹുലിന്റെ മൂന്നാമത്തെയും ഏകദിന സെഞ്ചുറിയാണിത്. ഇരുവരും ആഞ്ഞടിക്കുമ്പോള്‍ 37 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 220 റണ്‍സിലെത്തിയിട്ടുണ്ട് ടീം ഇന്ത്യ.
ടോസ് നേടിയ വിന്‍ഡീസ് നായകന് കീറോണ്‍ പൊള്ളാര്‍ഡ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും വമ്പന്‍ തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്.
ആദ്യ ഏകദിനത്തില്‍ ഇന്ത്യ വിന്‍ഡീസിനോട് തോറ്റിരുന്നു. എട്ടു വിക്കറ്റിനായിരുന്നു വെസ്റ്റിന്‍ഡീസിന്റെ ജയം.
Discussion about this post