റിസർവ് ബാങ്ക് മുൻ ഗവർണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന് മറുപടിയുമായി കേന്ദ്ര പരിസ്ഥിതിമന്ത്രി പ്രകാശ് ജാവേദ്ക്കര്‍. കാര്യമറിയാതെയാണു രഘുറാം സംസാരിക്കുന്നതെന്നായിരുന്നു ജാവദേക്കറിന്റെ മറുപടി.
അദ്ദേഹത്തിന് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ അദ്ദേഹത്തിന് വസ്തുതകൾ അറിയില്ല. മറ്റു മന്ത്രിമാരുടെ വകുപ്പുകളിയും വിഷയങ്ങളിലും തീരുമാനങ്ങളിലും പ്രധാനമന്ത്രി ഇടപെടാറില്ലെന്നും ജാവേദ്ക്കര്‍ പറഞ്ഞു.
പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും തമ്മിൽ നല്ല ബന്ധമാണുള്ളതെന്നും ഇതു രാജ്യത്തിനു ഗുണകരമാണെന്നും ജാവദേക്കറിനൊപ്പമുണ്ടായിരുന്ന വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെസാമ്പത്തികമാന്ദ്യം അവസാനിച്ചെന്നും മാറ്റത്തിന്റെ സൂചനകൾ കണ്ടുതുടങ്ങിയെന്നും ഗോയൽ അവകാശപ്പെട്ടു.
നേരത്തെ, ഒരു മാസികയിൽ എഴുതിയ ലേഖനത്തിൽ, പ്രധാനമന്ത്രിയുടെ ഓഫീസിൽ അധികാരം കേന്ദ്രകരിച്ചിരിക്കുന്നതാണ് ഇന്ത്യയുടെ വളർച്ചയ്ക്കു വിഘാതമാകുന്നതെന്ന് രഘുറാം രാജൻ ആരോപിച്ചിരുന്നു.
Discussion about this post