ഡല്‍ഹി:രാജ്യത്തിന് പ്രതീക്ഷയുണര്‍ത്തി ഇന്ധന വിലയില്‍ കാര്യമായ കുറവ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. പെട്രോളിനും, ഡീസലിനും നാല് രൂപ വീതം കുറയും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കാര്യമായി കുറഞ്ഞ സാഹചര്യത്തിലാണ് എണ്ണക്കമ്പനികളുടെ നീക്കം
അന്താരാഷ്ട്ര വിപണിയില്‍ വീണ്ടും എണ്ണ വില കുത്തനെ ഇടിഞ്ഞിരുന്നു. ക്രൂഡ് ഓയില്‍ ബാരലിന് 53.75 ഡോളറാണ് നിലവിലെ വില. എണ്ണക്കമ്പനികളുടെ മാസാന്ത്യ യോഗം ഇന്ന് ചേരുന്നുണ്ട്. ഇതില്‍ പെട്രോളിനും ഡീസലിനും നാല് രൂപ കുറച്ച് കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടാകും.
ഈ മാസം 15ന് ചേര്‍ന്ന അവലോകന യോഗത്തില്‍ ഇന്ധനവില രണ്ട് രൂപ കുറച്ചിരുന്നു.
Discussion about this post