മിര്‍പുര്‍: ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന് ടെസ്റ്റില്‍ 400 വിക്കറ്റ് ക്ലബ്ബില്‍ ഇടംനേടി. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കന്‍ ബൗളറാണ് സ്റ്റെയ്ന്. ബംഗ്ളാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഓപണര്‍ തമീം ഇഖ്ബാലിനെ സ്ളിപ്പില്‍ ഹാഷിം ആംലയുടെ കൈയിലത്തെിച്ചാണ് താരം പുതിയ നാഴികക്കല്ലിലത്തെിയത്. ഷോണ്‍ പൊള്ളോക്കാണ് വിക്കറ്റ് നേട്ടത്തില്‍ (421) സ്റ്റെയ്നിന് മുന്നിലുള്ള ഏക ദക്ഷിണാഫ്രിക്കന്‍ താരം.
16634 അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തില്‍ എറിഞ്ഞ 16634ാമത്തെ പന്തിലാണ് സ്റ്റെയിന് തന്റെ 400 വിക്കറ്റ് വീഴ്ത്തിയത്. ഏറ്റവും കുറച്ച് പന്തുകളില്‍നിന്ന് 400 വിക്കറ്റ് നേടിയ താരങ്ങളില്‍ രണ്ടാമനാണ് സ്റ്റെയിന്. ഒന്നാമന് റിച്ചാര്‍ഡ് ഹാഡ്ലിയാണ്.
80ാമത്തെ ടെസ്റ്റിലാണ് ഡേല്സ്റ്റെയിന് 400ാം വിക്കറ്റ് സ്വന്തമാക്കുന്നത്. തമിം ഇക്ബാലായിരുന്ന സ്റ്റെയിനിന്റെ നാനൂറാമത്തെ ഇര. കുറഞ്ഞ ടെസ്റ്റില്‍നിന്ന് 400 ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കുന്ന ഫാസ്റ്റ് ബൗളറെന്ന റെക്കാഡും റിച്ചാര്‍ഡ് ഹാഡ്ലിക്കൊപ്പം സ്റ്റെയിന് പങ്കിട്ടു. 72 ടെസ്റ്റില്‍നിന്ന് 400 വിക്കറ്റ് കടന്ന മുത്തയ്യാ മുരളീധരനാണ് വേഗം ഈ നേട്ടം കൈവരിച്ചത്. ടെസ്റ്റില്‍ നാനൂറ് വിക്കറ്റ് തികയ്ക്കുന്ന പതിമൂന്നാമത്തെ ബൗളറാണ് സ്റ്റെയിന്. ഒമ്പതാമത്തെ ഫാസ്റ്റ് ബൗളറും.
സ്റ്റെയിന് തൊട്ടുമുമ്പ് 400 വിക്കറ്റ് ക്ളബില്‍ അംഗത്വം കിട്ടിയത് ഇന്ത്യയുടെ ഹര്ഭജന് സിങ്ങിനും ഇംഗ്ളീഷ് പേസര്‍ ജയിംസ് ആന്‍ഡേഴ്സനുമാണ്.
Discussion about this post