കൊച്ചി: പൗരത്വ നിയമ ഭേദഗതിയില്‍ കേരളത്തിലെ ഒരു മുസ്ലീം സഹോദരനെങ്കിലും പോറലേറ്റാല്‍ അവര്‍ക്കായി വാദിക്കാന്‍ താന്‍ മുന്നിലുണ്ടാകുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മുസ്ലീങ്ങളുടെ പൗരത്വം ചോദ്യം ചെയ്യും, നിലനില്‍പ്പ് അപകടത്തിലാവും, അവര്‍ക്ക് കേരളത്തില്‍ താമസിക്കാന്‍ കഴിയാത്ത സ്ഥിതിവരും തുടങ്ങിയ പ്രചരണങ്ങള്‍ യാഥാര്‍ത്ഥ്യമെങ്കില്‍ അവര്‍ക്കുവേണ്ടി പൊരുതുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പൗരത്വനിയമം സംബന്ധിച്ച് പരസ്യ സംവാദത്തിന് തയാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ഭരണഘടന തത്ത്വങ്ങളും ഉയര്‍ത്തിപ്പിടിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പാക്കില്ലെന്നാണ് പറയുന്നത്. ശബരിമല വിധിവന്നപ്പോള്‍ വിധി നടപ്പാക്കുന്നത് ഭരണഘടനാപരമായ ബാധ്യതയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് പറയുന്നത് ജനാധാപത്യത്തോടുള്ള വെല്ലുവിളിയാണ്.
സിപിഎമ്മും കോണ്‍ഗ്രസും മതപരമായ വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇന്ത്യയെ ശിഥിലമാക്കാന്‍ വൈദേശിക ഗൂഢാലോചന നടക്കുന്നുണ്ട്. ആ ഗുഢാലോചനയുടെ കരുക്കളാകാന്‍ കോണ്‍ഗ്രസ്, കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ ശ്രമിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post