തിരുവനന്തപുരം: നിര്‍ദ്ദിഷ്ട വിഴിഞ്ഞം തുറമുഖ ടെര്‍മിനലിന്റെ നിര്‍മ്മാണത്തില്‍ തുടക്കത്തിലെ കല്ലുകടി. ആദ്യഘട്ടത്തില്‍ ഏറ്റെടുത്ത് നല്‍കണ്ട ഭൂമിയുടെ കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് മെല്ലെപോക്ക് നയം ഉണ്ടെന്ന ആരോണമാണ് ഉയരുന്നത്. ഭൂമി ഏറ്റെടുത്ത് നല്കല് വൈകുന്നതിലെ അതൃപ്തി അദാനി ഗ്രൂപ്പ് പ്രതിനിധികള്‍ സര്‍ക്കാരിനെ അറിയിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞയാഴ്ച അദാനി ഗ്രൂപ്പ് പ്രതിനിധികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടിരുന്നു.
23 ഏക്കര്‍ ഭൂമിയാണ് പദ്ധതിയുടെ ആദ്യഘട്ടമായി സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കേണ്ടത്. ഓഗസ്റ്റ് 17ന് പദ്ധതിയുടെ ആദ്യഘട്ട നിര്‍മ്മാണ ഉദ്ഘാടനത്തിനൊപ്പം ഭൂമി ഏറ്റെടുത്ത് നല്‍കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഭൂമി ഉടമകള്‍ക്ക് നല്കുന്ന വില സംബന്ധിച്ച തര്‍ക്കങ്ങളാണ് പ്രധാനമായും ഭൂമി ഏറ്റെടുക്കലിന് തടസ്സമാകുന്നത്. പഴയ വില മാനദണ്ഡമാക്കി മുന്നോട്ട് പോകാനാവില്ല എന്നാണ് ഭൂ ഉടമകളുടെ നിലപാട്.സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇതിന് വഴങ്ങാതെ മെല്ലെപ്പോക്ക് നയം സ്വീകരിക്കുകയാണെന്നാണ് ആക്ഷേപം. കൃത്യമായി ഭൂമി ഏറ്റെടുക്കല്‍ നിയമില്ലാത്തതും തിരിച്ചടിയാണ്.
അതേസമയം അദാനി ഗ്രൂപ്പ് അതൃപ്തി അറിയിച്ചുവെന്നത് അടിസ്ഥാനരഹിതമായ ആരോപണമെന്ന് തുറമുഖ മന്ത്രി കെ ബാബു പ്രതികരിച്ചു. കൃത്യമായ സമയത്ത് തന്നെ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി കൈമാറുമെന്നും മന്ത്രി അറിയിച്ചു.
Discussion about this post