നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഒറ്റയ്ക്ക് കാണണമെന്ന നടൻ ദിലീപിന്റെ ആവശ്യം കോടതി തള്ളി. കൂട്ടുപ്രതികൾക്കൊപ്പം മാത്രമേ ദിലീപിന് ദൃശ്യങ്ങൾ കാണാൻ അനുവാദം നൽകൂ എന്ന് കോടതി വ്യക്തമാക്കി. ദൃശ്യങ്ങൾ പരിശോധിക്കാൻ ദിലീപ് എത്തില്ലെന്നാണ് സൂചന.
പകരം ദിലീപിന്റെ അഭിഭാഷകനും സാങ്കേതിക വിദഗ്ധനുമാണ് പരിശോധിക്കുക. മുംബൈ സ്വദേശിയായ സാങ്കേതിക വിദഗ്ധനാണ് ദൃശ്യം പരിശോധിക്കാൻ ദിലീപ് നിയോഗിച്ചിട്ടുള്ളത്.
ദൃശ്യങ്ങൾ പ്രതിയായ ദിലീപിനോ, അഭിഭാഷകനോ, ചുമതലപ്പെടുത്തുന്ന സാങ്കേതിക വിദഗ്ധനോ കാണാമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിൻരെ അടിസ്ഥാനത്തിൽ ദൃശ്യം പരിശോധിക്കാൻ നിയോഗിച്ച സാങ്കേതിക വിദഗ്ധന്റെ വിവരങ്ങൾ ദിലീപ് കോടതിക്ക് കൈമാറിയിരുന്നു. ജഡ്ജിക്കൊപ്പം ഇരുന്നാകും പ്രതികളും അഭിഭാഷകരും ദൃശ്യങ്ങൾ പരിശോധിക്കുക.
Discussion about this post