നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും 51 ലക്ഷം രൂപയുടെ തങ്കം പിടികൂടി. സംഭവത്തില്‍ കോഴിക്കോട് സ്വദേശി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായി. അന്പത്തിയൊന്നു ലക്ഷം രൂപയുടെ 24 കാരറ്റ് തങ്കമാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.
ബാഗ് പരിശോധനയ്ക്കിടെയാണ് ഇയാള്‍ ഉദ്യോഗസ്ഥരുടെ പിടിയില്‍ ആയത്. ടോര്ച്ചിനുള്ളില് മെര്‍ക്കുറിയില്‍ പൊതിഞ്ഞാണ് തങ്കം സൂക്ഷിച്ചിരുന്നത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.
Discussion about this post