പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തുള്ള ട്വീറ്റില്‍ ഇന്ത്യയുടെ തെറ്റായ ഭൂപടം ചേര്‍ത്ത് ബോളിവുഡ് താരം ഫര്ഹാന് അക്തര്‍. കഴിഞ്ഞ ദിവസം മുംബൈയിലെ ക്രാന്തി മൈതാനിയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്തായിരുന്നു നടന്റെ ട്വീറ്റ്. എന്നാല്‍ തെറ്റായ ഭൂപടമായിരുന്നു ഫര്ഹാന് ഉള്‍പ്പെടുത്തിയത്.
— Farhan Akhtar (@FarOutAkhtar) December 18, 2019
തുടര്‍ന്ന് മാപ്പ് പറഞ്ഞും താരം രംഗത്തെത്തി. നേരത്തെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ ആശങ്ക പങ്കുവെച്ചെത്തിയ ഹൃത്വിക് റോഷനും ട്വീറ്റില്‍ പിഴവ് സംഭവിച്ചിരുന്നു. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജനാധിപത്യത്തെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു എന്നായിരുന്നു ഹൃത്വിക്കിന്റെ ട്വീറ്റിലുണ്ടായിരുന്നത്.
Discussion about this post