കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ വിസയില്‍ കാനഡക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കളെ എമിഗ്രേഷന്‍ വിഭാഗം പിടികൂടി. മൂവാറ്റുപുഴ സ്വദേശികളായ അസിയന്‍ ബാബു (24), ഷിനാസ് (35) എന്നിവരാണ് പിടിയിലായത്.
ക്വാലാലംപൂരിലേക്ക് പോകാനുള്ള വിസയും ടിക്കറ്റുമാണ് ഇവര്‍ എമിഗ്രേഷനില്‍ കാണിച്ചത്. എന്നാല്‍, പാസ്പോര്‍ട്ട് വിശദമായി പരിശോധിച്ചപ്പോള്‍ അതില്‍ കാനഡക്കുള്ള വിസയും പതിച്ചിട്ടുണ്ടായിരുന്നു. ഒരുമാസം ക്വാലാംലംപൂര്‍ ചുറ്റിക്കറങ്ങിയശേഷം കാനഡയിലേക്ക് കടക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഇവര്‍ പറഞ്ഞു.
എന്നാല്‍, ഇരുവരും പരസ്പരവിരുദ്ധമായി സംസാരിച്ചതിനെത്തുടര്‍ന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് കാനഡ വിസ വ്യാജമാണെന്ന് കണ്ടെത്തിയത്. കൂടുതല്‍ ചോദ്യം ചെയ്യലിന് ഇരുവരെയും ജില്ല ക്രൈംബ്രാഞ്ചിന് കൈമാറി.
Discussion about this post