പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം സംബന്ധിച്ച് വ്യാജവാര്‍ത്തകള്‍ നല്‍കിയില്ലെന്ന ജമാ അത്തെ ഇസ്ലാമി ചാനല്‍ മീഡിയ വണ്‍ അവതാരകന്റെ വാദത്തെ ചാനല്‍ ചര്‍ച്ചയില്‍ തന്നെ പൊളിച്ചടുത്തി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍. മീഡിയ വണ്‍ ചാനല്‍ പക്ഷപാതകരമായി പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ വാര്‍ത്ത നല്കുന്നു എന്ന സന്ദീപ് വാര്യരരുടെ ആരോപണത്തിന് മറുപടിയായാണ് തങ്ങള്‍ അത്തരത്തില്‍ ചെയ്ത ഒരു വാര്‍ത്ത കാണിക്കു എന്ന വെല്ലുവിളിയുമായി അവതാരകന് എത്തിയത്. എല്ലാ അത്തരത്തിലാണ് എന്ന് സന്ദീപ് മറുപടി നല്കിയപ്പോള് കൃത്യമായി പറയു എന്നായി അവതാരകന്. ജാമിയ മില്ലിയ ഇസ്ലാമി്ക് യൂണിവേഴ്സിറ്റിയില്‍ രണ്ട് പേര്‍ക്ക് വെടിയേറ്റുവെന്ന വ്യാജ വാര്‍ത്ത മീഡിയ വണ്‍ നല്കിയില്ലേ എന്നായിരുന്നു ഇതിന് സന്ദീപ് വാര്യയുടെ മറുചോദ്യം. എന്നാല്‍ മറ്റ് മാധ്യമങ്ങള്‍ നല്കിയിട്ടുണ്ടാവാം എന്നാല്‍ മീഡിയ വണ്‍ നല്‍കിയില്ല എന്നായിരുന്നു അവതാരകന്റെ മറുപടി.
അല്പസമയത്തിനകം മീഡിയ വണ്‍ നല്കിയ വാര്‍ത്ത സന്ദീപ് വാര്യര്‍ നല്‍കിയതോടെ വാര്‍ത്ത നല്കിയിട്ടേ ഇല്ല എന്ന നുണ പൊളിഞ്ഞു. എന്നാല്‍ വെടിയേറ്റു എന്നത് സത്യമായ വാര്‍ത്തയെന്ന് സമര്‍ത്ഥിക്കാനായി പിന്നീട് മീഡിയ വണിന്റെ ശ്രമം. ഇതിനായി പരിക്കേറ്റ മുഹമ്മദ് നയീമിന്റെ മെഡിക്കല്‍ രേഖകളും ചാനല്‍ കാണിച്ചു. എന്നാല്‍ വെടിയേറ്റുവെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പരിക്കേറ്റയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും, ആശുപത്രി ഡയറക്ടര്‍ വെടിയേറ്റിട്ടില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട് എന്ന് സന്ദീപ് വാര്യര്‍ തെളിവ് സഹിതം സമര്‍ത്ഥിച്ചതോടെ അവതാരകന് വെട്ടിലായി. നിങ്ങള്‍ ഇപ്പോഴും വെടിയേറ്റു എന്ന കള്ളവാര്‍ത്ത ശരിയെന്ന് സമര്‍ത്ഥിക്കുകയാണ് എന്ന് കൂടി സന്ദീപ് വാര്യര്‍ പറഞ്ഞതോടെ മംഗലാപൂരത്തെ വെടിവെപ്പിലേക്ക് ചര്‍ച്ചയുടെ വിഷയം മാറ്റാനായിരുന്നു അവതാരകന്റെ ശ്രമം.
മീഡിയ വണ്ണിന്റെ കള്ളത്തരം കയ്യോടെ പൊളിച്ച സന്ദീപ് വാര്യര്‍ക്ക് അഭിന്ദനവുമായി സോഷ്യല്‍ മീഡിയ ആരാധകരും രംഗത്തെത്തി. മൗദൂദി സിപിഎം ചാനലുകളുടെ നുണ വാര്‍ത്തകള്‍ ഇനിയുമെത്ര പൊളിക്കാനിരിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം.
Discussion about this post