ഡല്‍ഹി: ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തി അഭയ കേന്ദ്രത്തിലെ കുഞ്ഞുങ്ങളോടൊപ്പം ക്രിസ്മസ് ആഘോഷിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോഹ്ലി. കൊല്‍ക്കത്തയിലെ ഒരു അഭയ കേന്ദ്രത്തിലാണ് കുട്ടികള്‍ക്ക് സര്‍പ്രൈസുമായി കോഹ്ലി എത്തിത്. ഒരു മുറിയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നടക്കുമ്പോഴായിരുന്നു ‘കോഹ്ലി പാപ്പ’യുടെ മാസ്സ് എന്‍ട്രി. ലൈറ്റ് ഓഫായി ഓണായതും പാപ്പ മണിയും കിലുക്കി കുട്ടികളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.
പാപ്പയെ കണ്ട കുട്ടികളുടെ മുഖത്ത് സന്തോഷവും അത്ഭുതവും മിന്നി മറയുന്നത് വീഡിയോയില്‍ കാണാം. പിന്നാലെ, പാവകള്‍, ചെരുപ്പുകള്‍, ബാറ്റ്, ബോള്‍, കേക്ക്, സൈക്കിള്‍ തുടങ്ങി നിരവധി സമ്മാനങ്ങള്‍ കോഹ്ലി പാപ്പ കുട്ടികള്‍ക്ക് സമ്മാനമായി നല്കി.
തുര്‍ന്ന പാപ്പയുടെ മുഖംമൂടി മാറ്റി കോഹ്ലി കുട്ടികള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. അപ്രത്യക്ഷമായി കോഹ്ലിയെ കണ്ട കുട്ടികള്‍ അത്ഭുതവും ആഹ്ലാദവും കൊണ്ട് അദ്ദേഹത്തെ കെട്ടിപിടിക്കുന്നതും കൈ കൊടുക്കുന്നതും വീഡിയോയില്‍ കാണാം. സ്റ്റാര്‍ സ്പോര്‍ട്സാണ് ആഘോഷ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്.
https://twitter.com/StarSportsIndia/status/1207927652079812608
Discussion about this post