മംഗളൂരു: ബിനോയ് വിശ്വം മംഗളൂരുവില്‍ പോലീസ് കസ്റ്റഡിയില്‍. കര്‍ഫ്യൂ ലംഘിച്ച് നഗരത്തില്‍ പ്രതിഷേധിക്കാനൊരുങ്ങവേയാണ് ബിനോയ് വിശ്വം എംപിയുള്‍പ്പെടെയുള്ള സിപിഐ നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സിപിഐ കര്‍ണാടക സംസ്ഥാന സെക്രട്ടറി സാത്തി സുന്ദരേഷും ഉള്‍പ്പെടുന്നു. സിപിഐ നേതൃത്വത്തില്‍ ലാല്ബാഗിലായിരുന്നു പ്രതിഷേധം നടത്തിയത്. ഇതിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു. വിലക്ക് മറികടന്ന് പ്രതിഷേധിച്ചതോടെ നേതാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ബിനോയ് വിശ്വത്തെ കസ്റ്റഡിയിലെടുത്ത സമയത്ത് പത്തിലധികം പേര് മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. മംഗളൂരു നഗരത്തിലെ പോലീസ് സ്റ്റേഷനിലേക്ക് ഇവരെ മാറ്റിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പോലീസ് സ്റ്റേഷനുള്ളിലാണ് ഉള്ളതെന്നും പത്ത് സിപിഐ പ്രവര്‍ത്തകര്‍ ഒപ്പമുണ്ടെന്നും അദ്ദേഹം പ്രമുഖ മലയാള ചാനലിനോട് ഫോണിലൂടെ പ്രതികരിച്ചു.
Discussion about this post