പാലക്കാട് : സംസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട. കേരളത്തിലേക്ക് കടത്തുകയായിരുന്ന 26 കിലോ കഞ്ചാവ് ആണ് പാലക്കാട് നിന്നും പിടികൂടിയത്. ബംഗലൂരു-കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ഒലവക്കോട് സ്റ്റേഷനില്‍ വെച്ച് റെയില്‍വേ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സാണ് കഞ്ചാവ് പിടിച്ചെടുത്തത്.
ക്രിസ്മസ്, പുതുവല്‍സര ആഘോഷങ്ങള്‍ പരിഗണിച്ച് എറണാകുളത്തേക്ക് എത്തിക്കാന്‍ ബംഗലൂരുവില്‍ നിന്നും അയച്ചതാണ് കഞ്ചാവെന്നാണ് വിവരം.
Discussion about this post