ഇന്ത്യന്‍ ഐസിടി നിര്‍മ്മാതാക്കളായ കെസ്ട്രലിന്റെ ആദ്യ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയില്‍ പ്രവര്‍ത്തിക്കുന്ന കെഎം 451 ഹാന്ഡസെറ്റിന്റെ വില 6,190 രൂപയാണ്. ഓണ്‍ലൈന്‍ വഴി വാങ്ങാം.
ഡ്യുവല്‍ സിം സേവനം ലഭ്യമായ സ്മാര്‍ട്ട് ഫോണ്‍ ആന്‍ഡ്രോയിഡിന്റെ 4.4 കിറ്റ്കാറ്റ് ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്. 4.5 ഇഞ്ച് എഫ്ഡബ്ലിയുവിജിഎ ഐപിഎസ് ഡിസ്പ്ലേ, 1 ജിഗാഹെഡ്സ് ഡ്യുവല്‍ കോര്‍ മീഡിയടെക്ക് പ്രോസസ്സര്‍, 512 എംബി റാം, 4 ജിബി ഇന്‍ബില്‍ട്ട് സ്റ്റോറേജ് എന്നിവയെല്ലാം ഈ ഹാലന്ഡ്സെറ്റിലുണ്ട്.
എല്‍ഇഡി ഫ്ളാഷുള്ള അഞ്ചു മെഗാപിക്സല്‍ ക്യാമറ, 0.3 മെഗാപിക്സല്‍ മുന്‍ ക്യാമറ എന്നിവയുടെ സേവനവും ലഭ്യമാണ്. ആക്സിലെറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്സിമിറ്റി സെന്‍സര്‍ എന്നി സെന്‍സറുകളും കെഎം 451 ഫോണില്‍ ഉപയോഗപ്പെടുത്താനാകും.
സാധാരണ സ്മാര്‍ട്ട്ഫോണുകളില്‍ ലഭ്യമായ 3ജി, ജിപിആര്എസ്ആ/എഡ്ജ്, എജിപിഎസ്, വൈഫൈ, മൈക്രോ യുഎസ്ബി, ബ്ലൂടൂത്ത് എന്നിവയും ഈ ഹാന്‍ഡ്സെറ്റിലുണ്ട്. 1750 എംഎഎച്ച് ബാറ്ററി ബാക്കപ്പ് ശേഷിയുണ്ട്. തുടര്‍ച്ചയായി എട്ടു മണിക്കൂര്‍ സംസാരിക്കാം. 300 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ സമയവും ലഭിക്കും. കേവലം 150 ഗ്രാം തൂക്കമുള്ള ഹാന്‍ഡ്സെറ്റിന്റെ ഭാരം 9.35 എംഎം ആണ്.
Discussion about this post