പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത് ഗാലറിക്ക് വേണ്ടിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. പാർലമെന്റ് പാസാക്കി, രാഷ്ട്രപതി ഒപ്പുവച്ച നിയമമാണ് മുഖ്യമന്ത്രി നടപ്പാക്കില്ലെന്ന് പറയുന്നത്.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.ഭരണഘടന പദവിയിലിരിക്കുന്നവർ അരാജകത്വ വാദികളാകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കുടിയേറ്റക്കാരായ മുസ്ലിംകൾക്ക് വർക്ക് പെർമിറ്റ് ആലോചിക്കാമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Discussion about this post