ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞടുപ്പ് പ്രചാരണപരിപാടികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അല്പസമയത്തിനകം തുടക്കം കുറിക്കും. ഡല്‍ഹി രാംലീലാ മൈതാനിയിലാണ് പരിപാടി നടക്കുന്നത്. മെഗാ റാലിയുമായാണ് പരിപാടിക്ക് ആരംഭമാകുന്നത്. കഴിഞ്ഞയാഴ്ച പാര്‍ലമെന്റ് അനുമതി നല്കിയ പുതിയ പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപകമായി കലാപ നടക്കുന്ന സാഹചര്യത്തിലാണ് റാലി നടക്കുന്നതെന്നതാണ് ശ്രദ്ധേയം
ദേശീയ തലസ്ഥാനത്തെ 1,731 അനധികൃത കോളനികളിലെ 40 ലക്ഷം താമസക്കാര്‍ക്ക് ഉടമസ്ഥാവകാശം നല്‍കിയതിന് പ്രദേശവാസികള്‍ റാലിയുടെ ഭാഗമായി പ്രധാനമന്ത്രി മോദിയോട് നന്ദി അറിയിക്കും. ഡല്‍ഹിയില്‍ ഏഴ് ലോക്സഭാ സീറ്റുകള്‍ നേടിയ ശേഷം നിയമസഭാ തെരഞ്ഞെടുപ്പിുള്ള ബിജെപിയുടെ തയ്യാറെടുപ്പുകളുടെ ഒരു നേര്‍ചിത്രമായിരിക്കും റാലിയെന്നും ബിജെപി നേതാക്കള്‍ പ്രതികരിച്ചു.
ഈ വര്‍ഷം ആദ്യം നടന്ന ദേശീയ തെരഞ്ഞെടുപ്പില്‍ രണ്ടാം തവണയും വന്‍ ഭൂരിപക്ഷം നേടിയതിന് ശേഷം പ്രധാനമന്ത്രി മോദി ഡല്‍ഹിയില്‍ പങ്കെടുക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് റാലിയാണിത്. രണ്ട് പതിറ്റാണ്ടിനുശേഷം ദേശീയ തലസ്ഥാനത്ത് തിരിച്ചുവരവാണ് പ്രചാരണ പരിപാടികളിലൂടെ ബിജെപി പ്രതീക്ഷിക്കുന്നത്.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് അടുത്ത 10 ദിവസത്തിനുള്ളില്‍ മൂന്ന് കോടി കുടുംബങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ ബിജെപി പദ്ധതിയിടുന്നു. പൗരത്വ (ഭേദഗതി) നിയമത്തെക്കുറിച്ചോ സിഎഎയെക്കുറിച്ചോ ഉള്ള ”തെറ്റിദ്ധാരണകള്‍” മായ്ക്കുന്നതിന് നൂറുകണക്കിന് റാലികളും 250 ലധികം പത്രസമ്മേളനങ്ങളും ഇതില്‍ ഉള്‍പ്പെടും.
Discussion about this post