ഡല്‍ഹി: പരിശുദ്ധിയുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ആധികാരിക സാക്ഷ്യമാണ് സ്വര്‍ണത്തിന് നല്കുന്ന ഹാള്‍മാര്‍ക്ക്. സ്വര്‍ണത്തിന് പരിശുദ്ധിയുണ്ടെന്ന് കാണിക്കാന്‍ ജ്വല്ലറികള്‍ പരസ്യം ചെയ്യുന്നതാണ് ഹാള്‍മാര്‍ക്ക് മുദ്രകള്‍. ഈ സംവിധാനത്തിലും തട്ടിപ്പുണ്ടെന്നാണ് ഡബ്ളിയൂ.ജി.സി റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുന്നത്.
ഹാള്‍മാര്‍ക് ചെയ്യപ്പെട്ട സ്വര്‍ണത്തിന് പോലും ഗുണമേന്മയില് വ്യത്യാസം വരുന്നുണ്ടെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ (ഡബ്ളിയൂ.ജി.സി) പറയുന്നു. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോഗരാജ്യമായ ഇന്ത്യയില്‍ ഉത്പന്നത്തിന്റെ പരിശുദ്ധി ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്നും ഡബ്ളിയൂ.ജി.സി അറിയിച്ചു. അടുത്ത അഞ്ച് വര്‍ഷത്തേക്ക് രാജ്യത്തിന്റെ സ്വര്‍ണാഭരണ കയറ്റുമതി വര്‍ധിക്കാന്‍ ശുദ്ധമായ സ്വര്‍ണത്തിന്റെ ലഭ്യത ഉറപ്പുവരുത്തണമെന്നും കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് (ബി.ഐ.എസ്) ആണ് സ്വര്‍ണത്തിന് അംഗീകാരം നല്കാന് അധികാരമുള്ള ഔദ്യോഗിക സംവിധാനം.
30 ശതമാനം സ്വര്‍ണവും ഹാള്‍മാര്‍ക്ക് ചെയ്യപ്പെടുന്നുണ്ടെങ്കിലും ഹാള്‍മാര്‍ക്കിങ് കേന്ദ്രങ്ങളുടെ വിശ്വാസ്യതയും ഗുണമേന്മയും സംശയകരമാണെന്നും ഡബ്ളിയൂ.ജി.സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഔദ്യോഗികമായി 30 ശതമാനമാണ് വിപണിയിലെ ശുദ്ധ സ്വര്‍ണമെങ്കിലും ഇതിനേക്കാള്‍ താഴെ വരും ശരിയായ സ്വര്‍ണത്തിന്റെ ലഭ്യത. ഗുണമേന്മ ഉറപ്പുവരുത്താനുള്ള ബി.ഐ.എസിന്റെ സംവിധാനങ്ങളും ഏറെ ദുര്‍ബലമാണ്. ഇതും ഈ രംഗത്ത് വെല്ലുവിളിയുണ്ടാക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാന്‍ ബി.ഐ.എസ് അംഗീകാരമുള്ള 220 കേന്ദ്രങ്ങളാണുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലാണ്, 57 എണ്ണം. കേരളത്തില്‍ 39 കേന്ദ്രങ്ങളുണ്ട്.
Discussion about this post