സിപിഎമ്മിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി. ദുരാരോപണങ്ങളില്‍ നിന്ന് വെള്ളാപ്പള്ളി നടേശന് പിന്തിരിയണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. സിപിഎം എടാ പോടാ ശൈലിയിലുള്ള പാര്‍ട്ടിയല്ല.
ആര്‍എസുഎസുമായി ബന്ധപ്പടാന്‍ എസ്എന്‍ഡിപിയ്ക്ക് താല്പര്യമുണ്ടെങ്കില് അതാകാമെന്നും കോടിയേരി പറഞ്ഞു.ബിജെപിയുമായുള്ള സഖ്യതീരുമാനത്തിന്റെ പേരില്‍ സിപിഎമ്മിനെ പഴിക്കേണ്ടെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
സിപിഎം ശൈലി മാറ്റണമെന്നും, സിപിഎം നേതാക്കള്‍ക്ക് ധാര്‍ഷ്ട്യമാണെന്നും വെള്ളാപ്പള്ളി നടേശന് ബിജെപി അഖിലേന്ത്യ പ്രസിഡണ്ട് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വിമര്‍ശിച്ചിരുന്നു.
Discussion about this post