ഡല്‍ഹി: വടക്കു കിഴക്കന്‍ മേഖലയിലെ കമ്മ്യൂണിസ്റ്റ് ഭീകരത, കലാപം എന്നിവ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും തുടച്ചു നീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്ത് നിന്ന് പൂര്‍ണമായും ഭീകരത നീക്കുന്നതില്‍ മോദി സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും അമിത് ഷാ പറഞ്ഞു. 32-മത് ഇന്റലിജന്‍സ് ബ്യൂറോ(ഐബി) സെന്റിനറി എന്‍ഡോവ്മെന്റ് ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഐബി ദേശീയ സുരക്ഷയുടെ കേന്ദ്രമാണെന്നും തീവ്രവാദം, കമ്മ്യൂണിസ്റ്റ് ഭീകരത എന്നിവയെ ചെറുക്കാന്‍ രാജ്യത്തിന് നല്കിയ സംഭാവാനകള്‍ വിലമതിക്കുന്നതാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
മനുഷ്യ കടത്ത്, ആയുധ കടത്ത്, അതിര്‍ത്തി കടന്നുള്ള നുഴഞ്ഞു കയറ്റം , വ്യാജ നോട്ടുകള്‍, ഹവാല ഇടപാടുകള്‍ മയക്കു മരുന്ന് കടത്ത്, സൈബര്‍ ക്രൈം എന്നിവയുമായി ബന്ധപ്പെട്ട നിരവധി ഭീഷണികളെ നേരിടാന്‍ രാജ്യത്തെ സഹായിച്ചത് ഇന്റലിജന്‍സാണെന്നും അമിത് ഷാ വ്യക്തമാക്കി.
Discussion about this post