കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് മാത്രമാണെന്ന് ബിജെപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ. പൗരത്വ ഭേദഗതി നിയമത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി നടത്തിയ മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മമതയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ലക്ഷ്യം എങ്ങിനെയെങ്കിലും വോട്ടുകള്‍ കയ്യടക്കുക എന്നതാണ്. ഇതിനായി ആണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ മമത പ്രതിഷേധിക്കുന്നത്. എന്നാല്‍ വോട്ട് ബാങ്കു രാഷ്ട്രീയത്തെ ജനങ്ങള്‍ അപ്പാടെ തിരസ്കരിക്കുന്നു എന്നതാണ് മഹാറാലി കാണിച്ചു തരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജനങ്ങള്‍ അനുഭവിക്കുന്ന കൊടിയ പീഡനങ്ങള്‍ക്കാണ് മോദി സര്‍ക്കാര്‍ അന്ത്യം കുറിച്ചിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിലൂടെ എല്ലാ ജനങ്ങള്‍ക്കും തുല്യത കൈവരും. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേതു പോലെ തന്നെ പശ്ചിമ ബംഗാള്‍ ജനതയും സന്തോഷത്തിലിലാണെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.
ചരിത്രത്തിലാദ്യമായി മത്വ, രാജ്ബന്‍ഷി, നാമ ശൂദ്ര എന്നീ വിഭാഗങ്ങള്‍ സ്വാതന്ത്ര്യം എന്താണെന്ന് അറിയാന്‍ പോകുന്നു. പൗരത്വം ലഭിക്കുന്നതിലൂടെ അവരും സമൂഹത്തില്‍ ആദരിക്കപ്പെടും. ദളിതരുടെയും, പാവപ്പെട്ടവരുടെയും ഉന്നമനമാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മാറ്റത്തിന്റെ സൂചനയാണ് പശ്ചിമ ബംഗാള്‍ കാണിച്ചു തരുന്നത്. ഈ മാറ്റം മമതയ്ക്കും മനസ്സിലായിക്കാണും. മമതയും തൃണമൂലും ജനങ്ങളെ തെറ്റായ ദിശയിലേക്കാണ് നയിക്കുന്നത്. താത്പര്യമുള്ളവര്‍ക്ക് ഇന്ത്യയിലേക്ക് വരാമെന്ന് 1947-ല്‍ മാഹാത്മാ ഗാന്ധി പറഞ്ഞിരുന്നു. ഇതാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ മോദി യാഥാര്‍ത്ഥ്യമാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post