ഭുവനേശ്വര്‍: കാലിഫോര്‍ണിയ ആസ്ഥാനമായുളള സെംടെക് കോര്പ്പറേഷന് ഇന്ത്യയില്‍ 100 കോടിയുടെ നിക്ഷേപത്തിനൊരുങ്ങുന്നു. ഹൈക്വാളിറ്റി അനലോഗ്, മിക്സഡ് സിഗ്നല്‍ സെമികണ്ടക്ടര്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ ഏറ്റവും വലിയ വിതരണക്കാരാണ് സെംടെക് കമ്പനി.
അടുത്ത മൂന്നു വര്‍ഷത്തിനുളളില്‍ 100 കോടി രൂപയുടെ വന്‍ നിക്ഷേപം ഇന്ത്യയില്‍ നടത്താനാണ് കമ്പനിയുടെ പദ്ധതി ഇതുവഴി ഇന്ത്യയിലെ തങ്ങളുടെ വിപണിയും ഉത്പന്നങ്ങളുടെ വില്പനയിലുളള വര്‍ധനവുമാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
Discussion about this post