ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്‍.ആര്.സിയും എന്‍.പി.ആറും തമ്മില്‍ ബന്ധമില്ല, എന്‍.ആര്.സിയില്‍ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ ചര്‍ച്ച നടത്തിയിട്ടില്ല. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി പറഞ്ഞതാണ് ശരിയെന്നും അമിത് ഷാ പറഞ്ഞു.
രാജ്യം മുഴുവന്‍ എന്‍.ആര്.സി നടപ്പിലാക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. എന്‍.പി.ആര് വിവരങ്ങള്‍ ശേഖരിക്കുന്നത് എന്‍.ആര്‍സിക്ക് വേണ്ടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൗരത്വ ഭേദഗതി നിയമത്തിന് പൗരത്വം ഇല്ലാതാക്കാനാവില്ല. പ്രതിപക്ഷം എന്‍.പി.ആറിനെതിരെ ഭയം സൃഷ്ടിക്കുകയാണ്. കേരളവും ബംഗാളും രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും അമിത് ഷാ പറഞ്ഞു.
Discussion about this post