ഡല്‍ഹി: ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അരവിന്ദ് കെജ്രിവാളിന്റെ നേത്രുത്വത്തിലുള്ള ആം ആദ്മി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. ഡല്‍ഹിയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവേ ആണ് അദ്ദേഹം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയും രൂക്ഷമായി വിമര്‍ശിച്ചത്.
2015-ല്‍ വാഗ്ദാനം ചെയ്ത 80% ക്ഷേമ പദ്ധതികളും അദ്ദേഹത്തിന്റെ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടില്ല. താന്‍ ബംഗ്ലാവോ കാറോ മറ്റ് സര്‍ക്കാര്‍ കാര്യങ്ങളോ ഔദ്യോഗികമായി സ്വീകരിക്കില്ലെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അധികാരമേറ്റപ്പോള്‍ പറഞ്ഞത്. എന്നാല്‍ അതെല്ലാം ഇപ്പോള്‍ കെജ്രിവാളിനുണ്ട്, അദ്ദേഹം ആരോപിച്ചു.
Discussion about this post