ഡല്‍ഹി: വ്യോമസേനയുടെ അഭിമാനമായ കില്ലര്‍ വിമാനത്തിന്റെ വിരമിക്കല്‍ ചടങ്ങുകള്‍ ഇന്ന്. വ്യോമസേനയുടെ ഉത്തമ സഹായി’ എന്ന വിളിപ്പേരിനര്ഹമായ മിഗ് 27 വിമാനങ്ങള്‍ വിശിഷ്ട സേവനത്തിന് ശേഷം ഇന്ന് വിരമിക്കും.
ഇന്ത്യന്‍ വ്യോമസേനയെ സംബന്ധിച്ച് മിഗ് 27 കേവലം ഒരു യുദ്ധവിമാനം മാത്രമല്ല, ഒരു ഉത്തമ സുഹൃത്ത് കൂടിയാണ്. എത് പ്രതിസന്ധി ഘട്ടത്തിലും സേനയുടെ ഭാഗമായി പ്രവര്‍ത്തിച്ച് വിജയത്തിലേക്ക് നയിച്ചതാണ് ഈ വിഭാഗത്തില്‍പ്പെട്ട വിമാനങ്ങളുടെ ചരിത്രം. ‘ഉത്തമ സഹായി’ എന്ന വിളിപ്പേര് മിഗിനെ വൈമനികര് നല്കിയതും അതുകൊണ്ട് തന്നെയാണ്. 1999-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്ഥാനെ പറന്നാക്രമിച്ച മിഗ് 27 ഇന്ത്യന്‍ വ്യോമസേനയുടെ യശസ് വാനോളമുയര്‍ത്തി.
വിരമിക്കലിന്റെ ഭാഗമായി സ്കോര്‍പിയന്‍ 29 എന്നറിയപ്പെടുന്ന ഏഴ് മിഗ് 27 വിമാനങ്ങളുടെ അവസാന സ്ക്വാഡ്രന്‍ കലാശപ്പറക്കല് നടത്തും. തുടര്‍ന്ന് ഡീകമ്മീഷന്‍ ചെയ്യാനായുള്ള ഉത്തരവ് സേന പുറത്തിറക്കും.
രാജസ്ഥാനില്‍ ജോധ്പൂരിലെ എയര്‍ബേസിലാണ് മിഗിന്റെ വിരമിക്കല്‍ ചടങ്ങുകള്‍ നടക്കുക. മറ്റൊരു രാജ്യവും ഉപയോഗിക്കാത്തതിനാല്‍ വെള്ളിയാഴ്ച അവസാന പറക്കല്‍ നടത്തുന്നതോടെ മിഗ് 27 ഇന്ത്യയില്‍ നിന്ന് മാത്രമല്ല, ലോകത്തിന്റെ തന്നെ സൈനിക ചരിത്രത്തിലേക്കാകും മായുക.
Discussion about this post