കാഴ്ചയ്ക്ക് തകരാറുള്ളവര്‍ക്ക് അനുഗ്രഹമായി ഒരു സ്മാര്‍ട്ട്വാച്ച് ഒരുങ്ങുന്നു. ലോകത്തെ ആദ്യ ബ്രെയ്ലി സ്മാര്‍ട്ട്വാച്ച്. ദക്ഷിണകൊറിയന്‍ ടെക് കമ്പനിയായ ‘ഡോട്ട്’ ( Dot ) ആണ് ഈ പദ്ധതിക്ക് പിന്നില്‍.
കാഴ്ചയ്ക്ക് പ്രശ്നമുള്ളവര്‍ക്ക് പുത്തന്‍ സാങ്കേതികവിദ്യകളുടെ സഹായത്തോടെ വിവരങ്ങളെത്തിക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ ലോകത്ത് നടക്കുന്നുണ്ട്. ഭാഷാസാങ്കേതികവിദ്യകള് മുതല്‍ ഗാഡ്ജറ്റുകള്‍ വരെ അതില്‍ ഉള്‍പ്പെടുന്നു. അവയില്‍ ശ്രദ്ധേയമായ ഒന്നാണ് ഡോട്ടിന്റെ സ്മാര്‍ട്ട്വാച്ച്.
റിഫ്രെഷ് ചെയ്യാന്‍ കഴിയുന്ന ഒരു ബ്രെയ്ലി ഡിസ്പ്ലേയാണ് ഡോട്ടിന്റെ വാച്ചിലുപയോഗിച്ചിട്ടുള്ളത്. ആക്ടീവ് ഡോട്ടുകളുടെ സഹായത്തോടെ നാല് ബ്രെയ്ലി അക്ഷരങ്ങള്‍ ഒരേസമയം എടുത്തുകാട്ടാന്‍ സഹായിക്കുന്ന ഡിസ്പ്ലേയാണിത്. വാച്ചിന്റെ ഡിസ്പ്ലെയിലെ ക്യാരക്ടറുകള്‍ റിഫ്രഷ് ചെയ്യുന്നതിന്റെ വേഗം കസ്റ്റമറൈസ് ചെയ്യാന്‍ സാധിക്കും.
കാഴ്ചയില്ലാത്തവരില്‍ 90 ശതമാനം പേര്‍ക്കും അത് സഭവിച്ചത് ജനച്ചതിന് ശേഷമാണ്. പൊടുന്നനെ അവര്‍ക്ക് വിവരങ്ങളറിയാനുള്ള വഴി അടയുന്നുഡോട്ടിന്റെ സഹസ്ഥാപകന്‍ എറിക് ജു യോന്‍ കിം ‘ടെക് ഇന്‍ ഏഷ്യ’യ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘ഡോട്ടിന് അവരുടെ ലൈഫ്ലൈനാകാന് കഴിയും. ബ്രയ്ലി പഠിച്ച് ദിവസവുമുള്ള വിവരങ്ങള്‍ വിരല്‍ത്തുമ്പിലൂടെ അറിയാനാകും’.
ഒരു സാധാരണ സ്മാര്ട്ട്വാച്ചില് പ്രതീക്ഷിക്കുന്ന ഫീച്ചറുകളും സംവിധാനങ്ങളും തന്നെയാണ് ഡോട്ട് ബ്രെയ്ലി സ്മാര്ട്ട്വാച്ചില് ഒരുക്കിയിട്ടുള്ളത്. അലാറാം, മെസഞ്ചര്‍ ആപ്പ്, നാവിഗേഷന്‍ സങ്കേതങ്ങള്‍, വയര്‍ലെസ്സ് കണക്ടിവിറ്റിക്കായി ബ്ലൂടൂത്ത് 4.0 എല്ലാമുണ്ട്.
10 മണിക്കൂര്‍ ആക്ടീവ് റിഫ്രെഷിങ് നടത്താനുള്ള ബാറ്ററി ലൈഫാണ് വാച്ചിലുള്ളത്. എന്നുവെച്ചാല്‍, ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ അഞ്ചുദിവസം ഉപയോഗിക്കാനുള്ള ബാറ്ററി ലൈഫുണ്ടാകും. ഇത് ആപ്പിള്‍ വാച്ചിനോട് കിടപിടിക്കും.
സ്മാര്‍ട്ട്വാച്ചിലെ സാധാരണ ഫീച്ചറുകള്‍ കൂടാതെ ചിലതും ഡോട്ടിന്റെ വാച്ചിലുണ്ട്. അതൊരു ഇബുക്ക് റീഡറായി പ്രവര്‍ത്തിക്കും. നിലവില്‍ ചില ബ്രെയ്ലി ഇറീഡറുകള്‍ വിപണിയിലുണ്ട്. അവയ്ക്ക് പക്ഷേ, ആയിരം ഡോളറിലേറെ വില നല്‍കണം.
അവയെ അപേക്ഷിച്ച് ചെറിയ വിലയായിരിക്കും ഡോട്ടിന്റെ വാച്ചിനെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ഡിസംബറില്‍ അമേരിക്കയില്‍ അവതരിപ്പിക്കുന്ന ഈ സ്മാര്‍ട്ട്വാച്ചിന് 300 ഡോളര്‍ (ഏതാണ്ട് 19,000 രൂപ) ആയിരിക്കും വിലയെന്ന് കരുതുന്നു. മുന്‍കൂര്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്
Discussion about this post