ചെന്നൈ: സഞ്്ജു സാംസണ് ത്രിരാഷ്ട്ര പരമ്പരക്കുള്ള ഇന്ത്യ എ ടീമില്‍. ഉന്മുഖ് ചന്ദാണ് ക്യാപ്റ്റന്‍. ചെന്നൈയില്‍ ചേര്‍ന്ന സിലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. ദക്ഷണിഫ്രിക്ക, ഓസ്ട്രേലിയ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഓഗസ്റ്റ് 7 ന് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ഓസിസ് എ ടീമിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ലീഗ് ഘട്ടത്തില്‍ ഇന്ത്യയ്ക്ക് നാലു മത്സരങ്ങളുണ്ട്. ഓഗസ്റ്റ് 14 നാണ് ഫൈനല്‍. മായങ്ക് അഗര്‍വാള്‍, മനീഷ് പാണ്ഡെ, കരുണ്‍ നായര്‍, കേദാര്‍ ജാദവ്, അക്സര്‍ പട്ടേല്‍, പര്‍വേസ് റസൂല്‍, കരണ്‍ ശര്‍മ്മ, ധവാല്‍ കുല്‍ക്കര്‍ണി, സന്ദീപ് ശര്‍മ്മ, രുഷ് കലാരിയ, മന്ദീപ് സിംഗ്, ഖുര്ഗീത് സിംഗ് മാന്‍, റിഷി ധവാന് എന്നിവരാണ് ടീമില്‍ ഉള്‍പ്പെടുന്നവര്‍. ഈ വര്‍ഷം സിംബാബ്വെക്കതിരെ നടന്ന ട്വന്റി 20 മത്സരത്തിലാണ് സഞ്ജു ആദ്യമായി ഇന്ത്യന്‍ ജഴ്സി അണിഞ്ഞത്.
Discussion about this post