പൗരത്വ ഭേദഗതി നിയമത്തെ പറ്റി വിശദീകരിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകനെ മുസ്ലിം യാഥാസ്ഥിതികനായ വ്യക്തിയുടെ നേതൃത്വത്തില്‍ ഒരു സംഘം തടഞ്ഞുവെച്ച് മര്‍ദ്ദിച്ചു. ബിജെപി പ്രവര്‍ത്തകനായ മുര്‍ത്തസ ആഗ ഖാസമി എന്ന മുസ്ലിം വിശ്വാസിയായ ആളെയാണ് ലകാഡ മഹല്ലിന് സമീപം വച്ച് അക്രമികള്‍ തടഞ്ഞുവച്ച് മര്‍ദ്ദിച്ചത്.
ഉത്തര്‍പ്രദേശ് അര്‍മോഹ ജില്ലയിലെ ബിജെപി ന്യൂനപക്ഷ വിഭാഗം ജനറല്‍ സെക്രട്ടറി മുര്‍ത്തസ ആഗ ഖാസിമിയാണ് അക്രമിക്കപ്പെട്ടത്. മുര്‍ത്തസയെ ലകാഡ മഹല്ലില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ആരോപണം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
‘ലകാഡ മഹല്ലിലെ ഒരു സ്ഥാപനത്തില്‍ പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ പട്ടിക എന്നിവയെപ്പറ്റി ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്താന്‍ പോയതായിരുന്നു ഞാന്‍. ഇതിനിടെ റാസ അലി എന്നയാളുടെ നേതൃത്വത്തില്‍ ഒരു സംഘം എന്നെ ആക്രമിച്ചു.’ സംഭവത്തെപ്പറ്റി മുര്‍ത്തസ ആഗ ഖാസിമി വിശദീകരിച്ചു.
സിഎഎയ്ക്കെതിരെയും എന്‍ആര്‍സിക്കെതിരെയും ചിലര്‍ രംഗത്തെത്തിയതിനെ തുടര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്താന്‍ ബിജെപി നേരത്തെ തീരുമാനിച്ചിരുന്നു. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ നേതൃത്വത്തില്‍ നിയമത്തെപ്പറ്റി മുസ്ലിം സമുദായത്തിനിടയില്‍ നിലനില്‍ക്കുന്ന സംശയങ്ങള്‍ നീക്കുന്നതിനായി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ബിജെപിയുടെ ന്യൂനപക്ഷ വിഭാഗത്തെ ഉപയോഗിച്ച് ബോധാത്കരണം നടത്താനായിരുന്നു നീക്കം. ഇതിന്റെ ഭാഗമായാണ് മുര്‍ത്തസ എത്തിയത്.
അതേസമയം ഒരു വിഭാഗം നടത്തിയ അക്രമത്തെ നാട്ടുകാര്‍ മര്‍ദ്ദിച്ചുവെന്ന പേരില്‍ ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അക്രമികളെ നാട്ടുകാര്‍ എന്ന ലേബലില്‍ ചിത്രീകരിച്ച് അവര്‍ക്ക് പിന്തുണ നല്‍കുകയാണ് പല മാധ്യമങ്ങളും എന്ന ആരോപണവും ശക്തമാണ്.
എതിര് സ്വരങ്ങളെ അടിച്ചമര്‍ത്തുകയാണ് പ്രക്ഷോഭമെന്ന പേരില്‍ ചിലര്‍ ചെയ്യുന്നത്. സമരക്കാരല്ല അക്രമികളാണ് ഇവര്‍. ജനാധിപത്യപരമായ നീക്കങ്ങളെ അക്രമം കൊണ്ട് തോല്പിക്കാമെന്നാണ് ഇവര്‍ വ്യാമോഹിക്കുന്നത്. സമരത്തിന്റെ പേരില്‍ അക്രമികള്‍ അഴിഞ്ഞാടുകയാണ്. ഇത്തരം അക്രമങ്ങളെ സമരമെന്ന രീതിയില്‍ ചിത്രീകരിക്കുകയാണ് പല മാധ്യമങ്ങളും. മുര്‍ത്താസയെ ആക്രമിച്ചത് ഒരു ചെറിയ സംഘം അക്രമികളാണ്. ഇവരെ നാട്ടുകാര്‍ എന്ന് ചിത്രീകരിക്കുകയാണ് മാധ്യമങ്ങള്‍. അവരുടെ ഇരട്ടതാപ്പാണ് ഇതോടെ വ്യക്തമാകുന്നത്-ബിജെപി നേതാക്കള്‍ പറഞ്ഞു.
Discussion about this post