ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 7, ലോക് കല്യാൺ മാർഗ് വസതിക്ക് സമീപം ഇന്ന് വൈകുന്നേരം തീപിടുത്തം ഉണ്ടായി. തീപിടുത്തം നിലവിൽ സുരക്ഷാ ഉദ്യോഗസ്ഥർ നിയന്ത്രണത്തിലാക്കിയിട്ടുണ്ട് . സംഭവമറിഞ്ഞ് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു.
രാത്രി 7: 20 ഓടെയാണ് തീപിടിത്തമുണ്ടായത്.
തീപിടിത്തം പ്രധാനമന്ത്രിയുടെ പാർപ്പിടത്തിലോ ഓഫീസിലേക്കോ വ്യാപിച്ചിട്ടില്ല. ലോക് കല്യാൺ മാർഗ് സമുച്ചയത്തിലെ എസ് പി ജി നിയന്ത്രണ മേഖലയിലായിരുന്നു തീപിടുത്തമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
There was a minor fire at 9, Lok Kalyan Marg caused by a short circuit. This was not in PM’s residential or office area but in the SPG reception area of the LKM complex.
The fire is very much under control now.
— PMO India (@PMOIndia) December 30, 2019
തീ ഇപ്പോൾ നിയന്ത്രണ വിധേയമാണെന്നാണ് വിവരം.
Discussion about this post