പാര്‍ലമെന്റ് സ്റ്റാന്റിംഗ് കമ്മറ്റി പാനല്‍ കൂടിക്കാഴ്ച പുല്ലാങ്കുഴലൂതി അവസാനിപ്പിച്ച് ഐ.എസ്.ആര്.ഒ ശാസ്ത്രജന്. ബംഗളുരൂ യു.ആര് റാവു സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടര്‍ പി കുഞ്ഞികൃഷ്ണനാണ് ഇന്നലെ നടന്ന പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മറ്റിയുടെ യോഗത്തില്‍ പുല്ലാങ്കുഴല്‍ വായിച്ചത്. രാജ്യസഭാ എംപി ജയറാം രമേശാണ് ഓടക്കുഴൽ പ്രകടനത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കു വച്ചത്. കുഞ്ഞികൃഷ്ണന് ഒരു പ്രൊഫഷണല്‍ ഓടക്കുഴൽ വായനക്കാരനാണെന്നും രമേഷ് തന്റെ ട്വിറ്റര്‍ പോസ്റ്റില്‍ വ്യക്തമാക്കി.
എല്ലാവര്ക്കും പ്രിയപ്പെട്ട ‘വാതപി ഗണപതി ഭജെ’ ആണ് അദ്ദേഹം വായിച്ചത്. കുഞ്ഞികൃഷ്ണന്റെ പുല്ലാങ്കുഴല്‍ പ്രകടന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. ശാസ്ത്രജ്ഞന്റെ കഴിവിനെ പ്രശംസിച്ചുകൊണ്ട് നിര്‍വധിപ്പേര്‍ കമ്മന്റുകളും രേഖപ്പെടുത്തി. ”മനോഹരം, മികച്ച ശാസ്ത്ര നേട്ടങ്ങള്‍ക്ക് പുറമെ ശാസ്ത്രജ്ഞരെക്കുറിച്ചുള്ള വലിയ അനുഭവമാണ് ഈ വീഡിയ നല്‍കുന്നത്. ഈ സ്ഥാപനത്തെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ ഐ.എസ്.ആര്. ഒയിലെ വരാനിരിക്കുന്ന പ്രതിഭകള്‍ക്കു കഴിയട്ടെ “” എന്നും ഒരാള്‍ കമന്റില്‍ രേഖപ്പെടുത്തി.
The Parliamentary Standing Committee ended it's last meeting at ISRO with a flute performance by the Director of its Satellite Centre in Bengaluru, P. Kunhikrishnan, who is also a professional flute player! He played the evergreen Vatapi Ganapatim Bhaje. Sharing a snippet. pic.twitter.com/AkwwPh9oZY
— Jairam Ramesh (@Jairam_Ramesh) December 29, 2019
Discussion about this post