കൊച്ചി: നാളെ മുതൽ ചില ഒഎസ് പതിപ്പുകള്‍ ഉള്ള ഫോണുകളില്‍ നിന്നും വാട്സ്ആപ് പൂര്‍ണ്ണമായും പിന്‍വലിക്കുന്നു. ഐഒഎസ്, ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പഴയ പതിപ്പുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനാണ് ഫേസ്ബുക്ക് നിയന്ത്രണത്തിലുള്ള വാട്ട്സ്ആപ്പ് തീരുമാനം.
നാളെ മുതല്‍ വിന്‍ഡോസ് ഫോണുകളില്‍ വാട്ട്സ്ആപ്പ് പ്രവര്‍ത്തിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്തും. വിന്‍ഡോസ് ഫോണ്‍ സപ്പോര്‍ട്ട് മൈക്രോസോഫ്റ്റ് തന്നെ പൂര്‍ണ്ണമായും അവസാനിപ്പിച്ചിരിക്കുകയാണ്. അതായത് ഇപ്പോഴും വിന്‍ഡോസ് ഫോണ്‍ ഉപയോഗിക്കുന്നവരുടെ ഫോണിലെ വാട്ട്സ്ആപ്പ് ജനുവരി ഒന്നു മുതല്‍ പൂര്‍ണ്ണമായും നിലയ്ക്കും. ഇതിന് പുറമേ ആന്‍ഡ്രോയ്ഡ് 2.3.7 പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ വാട്ട്സ്ആപ്പ് ഫെബ്രുവരി ഒന്നു മുതല്‍ ലഭ്യമാകില്ല. ഇതിനൊപ്പം ആപ്പിള്‍ ഐഫോണ്‍ ഐഒഎസ് 8 പ്രവര്‍ത്തിക്കുന്ന ഫോണുകളിലും വാട്ട്സ്ആപ്പ് ലഭ്യമാകില്ല.
Discussion about this post