കോട്ട: രാജസ്ഥാനിലെ കോട്ടയിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാത ശിശുക്കള്‍ അടക്കം 91 കുട്ടികള്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധനാണ് സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. കഴിഞ്ഞ ഒരുമാസത്തിനിടെയാണ് 91 കുട്ടികള്‍ മരിച്ചത്. ഇതില്‍ ആറുപേര്‍ നവജാത ശിശുക്കളാണ്.
ശിശുമരണനിരക്ക് ഉയരുന്നതിന്റെ കാരണങ്ങള്‍ അധികൃതര്‍ അവലോകനം ചെയ്തുവരികയാണെന്ന് ശിശുരോഗവിഭാഗം തലവന്‍ അമൃത് ലാല്‍ ബൈരവ അറിയിച്ചു.
കോട്ട എം പി യും ലോക്സഭാ സ്പീക്കറുമായ ഓം ബിര്‍ള ആശുപത്രി സന്ദര്‍ശിച്ചു. നിലവിലെ സ്ഥിതിഗതികള്‍ സംബന്ധിച്ചും അടിയന്തരമായി കൊണ്ടുവരേണ്ട മാറ്റങ്ങള്‍ സംബന്ധിച്ചും കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സംസ്ഥാന ബിജെപി അറിയിച്ചു.
Discussion about this post