കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 23 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണ ബിസ്ക്കറ്റുകളാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സ്വദേശിയായ യാത്രക്കാരനെ പിടികൂടി. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ദുബായില്‍നിന്നും ഫ്ലൈ ദുബായ് വിമാനം വഴി നെടുമ്പാശേരി വിമാനത്താവളത്തില്‍ കടത്താനായിരുന്നു ശ്രമം.
പത്ത് സ്വര്‍ണ ബിസ്ക്കറ്റുകള്‍ ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ കവറില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ കസ്റ്റംസിന്റെ പിടിയിലാകുന്നത്. ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരികയാണ്.
Discussion about this post