ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയതിനെതിരെ കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. കേരളത്തിന്റെ നടപടി ഭരണഘടനാവിരുദ്ധമാണന്നും പാര്‍ലമെന്റ് പാസാക്കുന്ന നിയമം നടപ്പിലാക്കാനുള്ള ഭരണഘടനാപരമായ ചുമതല സംസ്ഥാനങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി നടപ്പിലാക്കില്ലെന്ന് പറയുന്ന സംസ്ഥാനങ്ങള്‍ അത്തരം തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് ശരിയാംവിധമുള്ള നിയമോപദേശം തേടേണ്ടതുണ്ടെന്നും രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.
പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ചൊവ്വാഴ്ചയാണ് കേരള നിയമസഭ പാസാക്കിയത്.
Discussion about this post