തിരുവനന്തപുരം: പ്രതിപക്ഷം ബഹിഷ്കരിച്ച പ്രവാസി കേരളീയരെ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ലോകകേരള സഭയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി എംപി. രാജ്യനിർമാണത്തിൽ നിസ്തുലമായ പങ്കുവഹിച്ച പ്രവാസി കേരളീയരെ ഒന്നിച്ചുകൊണ്ടുവരുന്ന ലോകകേരള സഭ മികച്ച വേദിയായി മാറുകയാണെന്ന് അഭിനന്ദന സന്ദേശത്തിൽ രാഹുൽ ഗാന്ധി പറയുന്നു. സന്ദേശം മുഖ്യമന്ത്രി പിണറായി വിജയനാണ് ട്വീറ്റിലൂടെ പുറത്തുവിട്ടത്.
അതേസമയം ലോകകേരളസഭ ധൂർത്തെന്ന് ആരോപിച്ച് കേരളത്തിലെ പ്രതിപക്ഷമായ യുഡിഎഫ് ബഹിഷ്കരിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് രാഹുല്‍ ഗാന്ധി അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്. ലോകകേരളസഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി സര്‍ക്കാരിന് കത്തയക്കുകയായിരുന്നു. ഈ കത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധിയുടെ നല്ല വാക്കുകള്‍ക്ക് നന്ദി പറയുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചു.
Thank you Shri. Rahul Gandhi for your warm greetings to the Loka Kerala Sabha (@LokaKeralaSabha).
In his message, @RahulGandhi opined that "the Loka Kerala Sabha is a great platform to connect with the diaspora, and recognize their contribution." pic.twitter.com/3G4KYMSllc
— CMO Kerala (@CMOKerala) January 2, 2020
Discussion about this post