ഡല്‍ഹി: ഡല്‍ഹിയിലെ ബാറ്ററി നിര്‍മ്മാണ ശാലയിലുണ്ടായ തീപിടുത്തത്തില്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. രക്ഷാ പ്രവര്‍ത്തനത്തിനിടെ കെട്ടിടത്തില്‍ കുടുങ്ങിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനാണ് മരിച്ചത്. കെട്ടിടത്തിനുള്ളില്‍ നിന്നും പുറത്തെത്തിച്ച ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് തീപിടുത്തമുണ്ടായത്.
തീ പിടുത്തത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പതിമൂന്ന് പേരും രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരാണ്.
രക്ഷാ പ്രവര്‍ത്തനത്തിനിടെ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണിട്ടിട്ടുണ്ട്. ഇത് രക്ഷാ പ്രവര്‍ത്തനത്തെ ബാധിച്ചു. തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഫാക്ടറിയുടെ തൊട്ടടുത്ത കെട്ടിടത്തിലേക്കും തീ പടര്‍ന്നു. ഫാക്ടറിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന രാസവസ്തുക്കളാണ് തീ പടരാന്‍ കാരണമെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
Discussion about this post