ബാഗ്ദാദ്: ഇറാഖിലെ എല്ലാ യുഎസ് പൗരന്മാരോടും എത്രയും വേഗം രാജ്യം വിടാന്‍ നിര്‍ദ്ദേശവുമായി അമേരിക്ക. ഇറാഖ് ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് പിന്നാലെയാണ് പൗരന്മാര്ക്ക് അമേരിക്ക മുന്നറിയിപ്പ് നല്‍കിയത്. ബാഗ്ദാദിലെ യുഎസ് എംബസി പുറത്തിറക്കിയ പ്രസ്തവനയിലാണ് ഇക്കാര്യം പറഞ്ഞത്.
ഏത് മാര്‍ഗ്ഗത്തിലൂടേയും എത്രയും പെട്ടെന്ന് രാജ്യം വിട്ട് സുരക്ഷിത മാര്ഗ്ഗത്തിലെത്താനാണ് എംബസി അധികൃതര്‍ ആവശ്യപ്പെട്ടത്. മറ്റ് രാജ്യങ്ങളിലേക്കെങ്കിലും ഉടന്‍ മാറാണമെന്നാണ് നിര്‍ദ്ദേശം.
രാവിലെ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യുഎസ് സേന നടത്തിയ വ്യോമാക്രമണത്തിലൂടെയാണ് ജനറല്‍ സുലൈമാനെ കൊലപ്പെടുത്തിയത്. ജനറല്‍ സുലൈമാനിയുടെ മരണത്തിന് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാന് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് യുഎസ് എംബസി അമേരിക്കന്‍ പൗരന്മാര്ക്ക് മുന്നറിയിപ്പ് നല്‍കിയത്.
Discussion about this post